ആലപ്പുഴ: ഭൗതികതയും ആദ്ധ്യാത്മികതയും ഒന്നിച്ച് ചേര്‍ത്ത് വിപ്ലവാത്മകമായ രീതിയില്‍ സമൂഹത്തില്‍ നടമാടിയിരുന്ന ഉച്ചനീചത്വങ്ങളെ തന്റെ കൃതികളിലൂടെ നിശിതമായി വിമര്‍ശിക്കുകയും അതില്‍ കാല്പനികതയും നവീനതയും സൃഷ്ടിക്കുന്നതില്‍ കുമാരനാശാനോളം മറ്റാരുമില്ലെന്ന് മുന്‍ പിഎസ്സി ചെയര്മാന് ഡോ. കെ.എസ് രാധാകൃഷ്ണന് പറഞ്ഞു. ഭാരതീയ വിചാര കേന്ദ്രം ആലപ്പുഴ ജില്ലാ സമിതി നടത്തിയ കുമാരനാശാന്റെ 150-ാം ജന്മവാര്‍ഷികാചരണ പരിപാടിയില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
1915ല്‍ വള്ളത്തോള്‍ തന്റെ കൃതിയിലൂടെ മുഹമ്മദീയരുടെ ഇടയിലുള്ള വംശീയപരമായ കാഴ്ചപ്പാടിനെ തുറന്ന് കാട്ടി എന്നാല്‍ 1921 ല്‍ നടന്ന മാപ്പിള കലാപത്തില്‍ സെക്യുലര്‍ എന്ന രീതിയില്‍ മൗനിയായി മാറുകയും ചെയ്തു. ആശാന് 1921ലെ കലാപത്തില്‍ ആ പ്രദേശം സന്ദര്‍ശിച്ച് നിശിതമായി വിമര്‍ശിക്കുകയും തന്റെ കൃതിയിലൂടെ ആ ദുഷ്പ്രവൃത്തിയെ എടുത്ത് കാട്ടുകയും ചെയ്തു. ദുരവസ്ഥ എന്ന കൃതിയില്‍ ഈ ചരിത്രം പരാമര്‍ശിക്കപ്പെട്ടത് ശ്രീനാരായണ ഗുരദേവന്റെ ആവശ്യപ്രകാരമായിരുന്നു. മലയാള ഭാഷയില്‍ അദ്ധ്യാപകര്‍ക്ക് വേണ്ട രീതിയിലുള്ള പഠന സമാര്‍ത്ഥ്യം നഷ്ടപെട്ടതായും കെ.എസ്. രാധാകൃഷ്ണന് കുറ്റപ്പെടുത്തി.
എസ്എന്‍ഡിപി യോഗം കൗണ്‍സിലര്‍ പി. ടി മന്മഥന് സമ്മേളനം ഉദ്ഘാടനം ചെയ്തു. കുമാരനാശാന് ബഹുമുഖ വ്യക്തിത്വമായിരുന്നുവെന്നും ശ്രീനാരായണ ഗുരുദേവന്റെ അരുമ ശിഷ്യന് എന്ന രീതിയില്‍ അദ്ദേഹത്തിന്റെ ആദ്ധ്യാത്മിക സാഹിത്യത്തിലെ വക്തമായ സാന്നിദ്ധ്യം വരച്ചുകാട്ടുന്ന കൃതിയാണ് ശ്രീശാരദാഷ്ടകം എന്നും അദ്ദേഹം പറഞ്ഞു. പ്രൊഫ. ആര്.പി മേനോന് കൊടുങ്ങല്ലൂര്‍ പ്രഭാണം നടത്തി. ഭാരതീയ വിചാര കേന്ദ്രം ജില്ലാ അധ്യക്ഷ ഡോ. ആര്. രാജലക്ഷ്മി അധ്യക്ഷയായി. ജില്ലാ സമിതി സെക്രട്ടറി വിനുകുമാര്‍.വി., ജില്ലാ ജോയിന്റ് സെക്രട്ടറി രാജന് രവീന്ദ്രന് എന്നിവര്‍ സംസാരിച്ചു.
ഭാരതീയ വിചാര കേന്ദ്രം ആലപ്പുഴ ജില്ലാ സമിതി നടത്തിയ കുമാരനാശാന്റെ 150-ാം ജന്മവാര്‍ഷികാചരണ പരിപാടിയില്‍ മുന്‍ പിഎസ്സി ചെയര്മാന് ഡോ. കെ.എസ് രാധാകൃഷ്ണന് മുഖ്യപ്രഭാഷണം നടത്തുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക: