കാന്‍ഡി : ഏഷ്യ കപ്പ് സൂപ്പര്‍ ഫോറിലെ ഇന്ത്യ പാകിസ്ഥാന്‍ പോരാട്ടം മഴ കാരണം പൂര്‍ത്തിയാക്കാനായില്ല. ഈ സാഹചര്യത്തില്‍ റിസേര്‍വ്‌സ് ഡേയായ തിങ്കളാഴ്ച ബാക്കി മത്സരം നടക്കും. നാളെ ഉച്ചയ്‌ക്ക് ശേഷം മൂന്ന് മണിക്ക് ആകും മത്സരം പുനരാരംഭിക്കുക.
24.1 ഓവര്‍ കഴിഞ്ഞപ്പോള്‍ ഇന്ത്യ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 147 റണ്‍സ് എന്ന നിലയില്‍ നില്‍ക്കവെയാണ് മഴയെത്തിയത്. ഈ സ്‌കോറില്‍ മത്സരം പുനരാരംഭിക്കും.
ശുഭ്മാന്‍ ഗില്ലും രോഹിതും 121 റണ്‍സിന്റെ ഓപ്പണിംഗ് കൂട്ടുകെട്ട് നേടി. 52 പന്തില്‍ നിന്ന് 58 റണ്‍സാണ് ഗില്‍ നേടിയത്. രോഹിത് ശര്‍മ്മ 49 പന്തില്‍ നിന്ന് 56 റണ്‍സ് എടുത്തു.
ഷഹീന്‍ അഫീദിയാണ് ഗില്ലിനെ പുറത്താക്കിയത്. . ശദാബിന് ആണ് രോഹിതിന്റെ വിക്കറ്റ് കിട്ടിയത്. എട്ട് റണ്‍സുമായി കോഹ്ലിയും 17 റണ്‍സുമായി രാഹുലുമാണ് ക്രീസില്‍ .
കഴിഞ്ഞ ദിവസം നടന്ന ശ്രീലങ്ക -പാകിസ്ഥാന്‍ മത്സരത്തില്‍ ശ്രീലങ്ക 21 റണ്‍സിന് ജയിച്ചിരുന്നു.ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 257 റണ്‍സ് നേടി. മറുപടി ബാറ്റിംഗിനിറങ്ങിയ ബംഗ്ലാദേശ് 48.1 ഓവറില്‍ 236 റണ്‍സിന് എല്ലാവരും പുറത്തായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: