മാദകദ്രവ്യങ്ങളെപോലെ സമ്പത്തുക്കള്‍ക്കും ഒരു തരത്തിലുള്ള ലഹരി ഉണ്ട്. അസാമാന്യമായ ബലം, വൈഭവം, പദവി, യശസ്സ് മുതലായവ ലഭിക്കുന്നവര്‍ അഹങ്കാരം കൊണ്ട് മദോന്മത്തരായിത്തീരുന്നു. ഇവര്‍ നിബന്ധനകളെ ലംഘിക്കുകയും നിഷിദ്ധങ്ങളെ കാര്യമാക്കാതിരിക്കുകയും കുറ്റവാളികളുടെ തലത്തിലുള്ള ധാര്‍ഷ്ട്യത്തോടെ പെരുമാറുകയും ചെയ്യുന്നു. അനുകരണം സാംക്രമികരോഗം പോലെ ഒരാളില്‍ നിന്ന് മറ്റൊരാളിലേക്ക് പകരുന്നു. ദ്രോഹങ്ങളുടെയും പ്രതിക്രിയ സംജാതമാകുന്നു. പ്രതികാരങ്ങളുടെ പരമ്പര തുടരുന്നു. പ്രകൃതിക്കും ദുഷ്ടന്മാരെ ശിക്ഷിക്കാതെ സൈ്വര്യമായി കഴിയാനാവില്ല. മനഃസ്ഥിതിയില്‍ കടന്നുകൂടിയിട്ടുള്ള വിഷോക്ത പരിതസ്ഥിതികളില്‍ ക്രമക്കേടുകളും വിഘടനങ്ങളും സൃഷ്ടിക്കുന്നു. സംഘര്‍ഷം ഉടലെടുക്കുകയും അതോടൊപ്പം പ്രകൃതിയും വളരെയധികം പ്രതികൂലതകളും ആപത്തുക്കളും വര്ഷിച്ചുതുടങ്ങുകയും ചെയ്യുന്നു. അശാന്തിയുടെ അനേകം സ്ഫോടനങ്ങള്‍ ഉണ്ടായി തുടങ്ങുന്നു. അന്തരീക്ഷത്തില്‍ ദുരിതങ്ങളും അസംതൃപ്തിയും ഇല്ലായ്മയും നിറയുന്നു.
മനുഷ്യന് ഉദ്ദേശിച്ചാല്‍ അവന്റെ ചിന്തയെയും പ്രവൃത്തിയെയും പെരുമാറ്റത്തിലെ ഉത്കൃഷ്ടതയെയും നിലനിര്‍ത്തി സുഖശാന്തി പൂര്‍ണ്ണമായ ജീവിതം നയിക്കാവുന്നതാണ്. സ്നേഹവും സഹകരണവും അവലംബിച്ച് സന്തോഷിച്ചും സന്തോഷിപ്പിച്ചും കൊണ്ടുള്ള ജീവിതം നയിക്കാവുന്നതാണ്. ലഭിച്ചിരിക്കുന്ന സാധനങ്ങള്‍ പങ്ക് വച്ച് അനുഭവിച്ച് ഉന്നതിയും സന്തുഷ്ടിയും വേണ്ട മാത്രയില്‍ നേടുവാന്‍ സാധിക്കുന്നതാണ്. എന്നാല്‍ അവര്‍ അങ്ങനെ ചെയ്യുന്നില്ല. ധനസമ്പന്നനാകുമ്പോള് മനുഷ്യന്റെ ക്ഷുദ്രത വിഷം വര്‍ഷിക്കുന്നു. ദുര്‍മാര്‍ഗ്ഗം അവലംബിക്കുന്നതിന്റെ പ്രതിഫലമായി വിപത്തും വഴക്കും ക്ഷണിച്ചുവരുത്തുന്നു.
ഇതുതന്നെ വീണ്ടും വീണ്ടും സംഭവിക്കുന്നു. അസന്മാര്‍ഗ്ഗികത്വവും അരാജകത്വവും വീണ്ടും വീണ്ടും ഉയരുന്നു. സമുദ്രത്തില്‍ വേലിയേറ്റവും കാറ്റുവരുമ്പോള്‍ കൊടുംങ്കാറ്റും ഉയരുന്നതുപോലെ മനുഷ്യന്റെ പ്രവൃത്തികളില്‍ അസാന്മാര്ഗ്ഗികത്വത്തിന്റെ അരാജകത്വം പൊന്തി വരുമ്പോള്‍ വിശ്വത്തിന്റെ സന്തുലനത്തിന് കുഴുപ്പം സംഭവിച്ചു തുടങ്ങുന്നു. ഇത് ഇതേ വിധത്തില്‍ നടന്നുകൊണ്ടിരുന്നാല്‍ മഹാവിനാശം പോലുള്ള കലാപം സംഭവിക്കും. ഇതിന്റെ ഗതിയെ നിയന്ത്രിക്കേണ്ടത് ആവശ്യമാണ്. അസന്തുലനത്തെ സന്തുലനത്തിലേക്ക് മാറ്റിയെടുത്താല്‍ മാത്രമെ ഈ വിശ്വത്തെ നിലനിര്‍ത്തുവാന്‍ സാധിക്കുകയുള്ളു. തിളച്ചുപൊങ്ങുന്നതിനെ ശമിപ്പിക്കാന്‍ അടുപ്പിലെ അഗ്നിയെ ശമിപ്പിക്കേണ്ടതുണ്ട്. തിളച്ചു പൊങ്ങുന്ന പതയില്‍ വെള്ളം ഒഴിക്കേണ്ടതായിട്ടുണ്ട്. ഇതിനുള്ള വ്യവസ്ഥയും വിധാതാവ് ചെയ്തുവച്ചിട്ടുണ്ട്. വിശ്വസന്തുലനത്തിന്റെ ഉത്തരവാദിത്വം ദേവാത്മാക്കളെയും സിദ്ധപുരുഷന്മാരെയും ഏല്പിച്ചിരിക്കുകയാണ്. അവരെ കൊണ്ടുള്ള പ്രത്യേക ഉപയോഗം സൃഷ്ടിയില്‍ തകരാറിലാക്കുന്ന സന്തുലനത്തെ സമയാസമയങ്ങളില്‍ നിയന്ത്രിച്ചുകൊണ്ടിരിക്കുകയും പുരോഗമനത്തിന്റെ മാര്‍ഗ്ഗത്തില്‍ കൂടുന്ന തടസ്സങ്ങളെ നീക്കം ചെയ്ത് കൊണ്ടിരിക്കുകയും ചെയ്യുക എന്നതാണ്. ഇത് ഒരു തരത്തില്‍ സ്രഷ്ടാവിനെ സഹായിക്കലാണ്. വിശ്വോദ്യാനത്തിലെ തോട്ടക്കാര്‍ക്കും ഇതാണ് ചെയ്യേണ്ടതും. ഇവര്‍ വിശ്വോദ്യാനത്തിന്റെ സമഗ്രമായ വളര്‍ച്ചക്കുവേണ്ട പോഷണത്തിനും വെള്ളത്തിനും വേണ്ട വ്യവസ്ഥ ഉണ്ടാക്കുകയും ചെടികളുടെ കളകള്‍ പിഴുതുകളയുകയും ചെടികളെ നശിപ്പിക്കുന്ന ജീവികളെ തുരത്തുകയും ചെയ്യുന്നു. ദേവാത്മാക്കളുടെ ശക്തിയും സാമര്‍ത്ഥ്യവും ഈ പ്രയോജനത്തിനായി വിനിയോഗിക്കപ്പെടുന്നു. അവര്‍ അധര്‍മ്മത്തിനെ ഉന്മൂലനം ചെയ്യുവാനും ധര്‍മ്മത്തെ സംരക്ഷിക്കുവാനും ഉള്ള ഈശ്വരീയ ഇച്ഛയെ പൂര്‍ത്തീകരിക്കുന്നതിനായി തങ്ങളുടെ ശക്തിയും കഴിവും ഹോമിക്കുന്നു. ഇവര്‍ വീണവരെ എഴുന്നേല്പിക്കുന്നു. എഴുന്നേറ്റവരെ മുമ്പോട്ട് നയിക്കുന്നു, വഴിതെറ്റിയവര്‍ക്ക് വഴികാണിച്ച് കൊടുക്കുന്നു. പീഡിതരെ സഹായിക്കുന്നു. ആത്മാവിന്റെ മഹത്വം സ്വന്തം സമ്പത്തും സ്നേഹവും പങ്കുവെക്കുന്നതിലാണ്. അനീതികളെ നേരിടുകയും നീതി നടപ്പിലാക്കുകയും നാശത്തില്‍ നിന്ന് വിശ്വത്തെ രക്ഷിക്കുകയുമാണ് ദേവാത്മാക്കള്‍ ചെയ്യുന്ന ജോലി. അവര്‍ തങ്ങളുടെ അപൂര്‍ണത ദുരീകരിക്കുന്നതിന് യോഗവിധികളെയും തപസ്സിനെയും ആശ്രയിക്കുന്നു. അതോടൊപ്പം തങ്ങള്‍ക്കു ലഭിക്കുന്ന ഉയര്‍ന്നതലത്തിലുള്ള വൈഭവങ്ങള് സദ്പ്രവൃത്തിയെ വര്‍ദ്ധിപ്പിക്കുന്നതിനായി വിനിയോഗിക്കുന്നു. സിദ്ധ പുരുഷന്മാരുടെ ഒരേയൊരു പ്രവൃത്തി ഇതു മാത്രമാണ്. അവര്‍ മേഘങ്ങളെ പോലെ ഉന്നതരാകുകയും തങ്ങളുടെ വിഭൂതികളെ ആവശ്യമായ കാര്യങ്ങള്‍ക്കായി ഭൂമിയിലേക്ക് വര്‍ഷിക്കുകയും ചെയ്യുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: