വിജയവാഡ: നൈപുണ്യ വികസന അഴിമതിയുമായി ബന്ധപ്പെട്ട് ടിഡിപി അധ്യക്ഷന്‍ ചന്ദ്രബാബു നായിഡുവിനെ വിജയവാഡയിലെ അഴിമതി വിരുദ്ധ ബ്യൂറോ (എസിബി) കോടതി ഈ മാസം 23 വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.
ശനിയാഴ്ച പുലര്‍ച്ചെ നന്ദ്യാലില്‍ വച്ചാണ് ആന്ധ്രാപ്രദേശ് മുന്‍ മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്തത്. തെലുങ്കുദേശം പാര്‍ട്ടി അധ്യക്ഷന്‍ ഉറങ്ങിക്കിടക്കവെ അറസ്റ്റ് ചെയ്യാന്‍ പുലര്‍ച്ചെ മൂന്ന് മണിയോടെ പൊലീസ് സംഘം എത്തിയിരുന്നു. എന്നാല്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ വന്‍തോതില്‍ തടിച്ചുകൂടി പ്രതിഷേധിച്ചതിനാല്‍ അറസ്റ്റ് ചെയ്യാന്‍ കഴിഞ്ഞില്ല.
ചട്ടങ്ങള്‍ അനുസരിച്ച് പുലര്‍ച്ചെ 5.30 വരെ അറസ്റ്റ് ചെയ്യാന്‍ പൊലീസിനെ അനുവദിക്കാനാവില്ലെന്ന് നായിഡുവിന്റെ സുരക്ഷാ വിഭാഗവും നിലപാടെടുത്തു. ഒടുവില്‍ രാവിലെ 6 മണിയോടെയാണ് നായിഡുവിനെ അറസ്റ്റ് ചെയ്തത്.
ആന്ധ്രാ മുഖ്യമന്ത്രിയായിരിക്കെ ആന്ധ്രാപ്രദേശ് നൈപുണ്യ വികസന കോര്‍പ്പറേഷനിലെ (എപിഎസ്എസ്ഡിസി) 3,300 കോടി രൂപയുടെ അഴിമതിയുമായി ബന്ധപ്പെട്ടാണ് നായിഡുവിനെ അറസ്റ്റ് ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: