മാലി: കഴിഞ്ഞ ദിവസം നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മത്സരിച്ച ഒരു സ്ഥാനാര്‍ത്ഥിക്കും വിജയിക്കാന്‍ ആദ്യ റൗണ്ടില്‍ 50 ശതമാനത്തിലധികം വോട്ട് ലഭിക്കാത്തതിനെത്തുടര്‍ന്ന് തെരഞ്ഞെടുപ്പ് ഈ മാസം 30 ന് വീണ്ടും നടക്കും.
മാലദ്വീപ് പ്രസിഡന്റ് ഇബ്രാഹിം മുഹമ്മദ് സോലിഹും പ്രധാന പ്രതിപക്ഷമായ പ്രോഗ്രസീവ് പാര്‍ട്ടി ഓഫ് മാലിദ്വീപ് സ്ഥാനാര്‍ത്ഥി മുഹമ്മദ് മുയിസുവും ആദ്യ റൗണ്ടില്‍ വിജയിക്കുമെന്ന് ആത്മവിശ്വാസത്തിലായിരുന്നു. എന്നാല്‍ പ്രതീക്ഷിച്ച പോലെ ജന പിന്തുണ ലഭിച്ചില്ല.
വോട്ടെണ്ണല്‍ അവസാനിച്ചപ്പോള്‍, ആകെ പോള്‍ ചെയ്ത 225,486 വോട്ടുകളോടെ, മുയിസു 101,635 വോട്ടുകള്‍ (46.06 ശതമാനം) നേടി ഒന്നാം സ്ഥാനത്തെത്തി. പ്രസിഡന്റ് ‘ഇബു’ സോലിഹിന് 86,161 വോട്ടുകള്‍ മാത്രമേ നേടാനായുള്ളൂ (39.05 ശതമാനം).
മാലിദ്വീപിലെ 188 ദ്വീപുകളിലും വിദേശത്തുള്ള അഞ്ച് രാജ്യങ്ങളിലുമായി ആകെ 282,395 വോട്ടര്‍മാരുണ്ട്.രണ്ടാം റൗണ്ടില്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടുന്നവര്‍ മാത്രമേ മത്സരിക്കൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: