ഇന്തോനേഷ്യ: ജപ്പാന്റെ കൂ തകഹാഷിയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പ്പിച്ച് ഇന്ത്യയുടെ മലയാളി താരം കിരണ്‍ ജോര്‍ജ് ഇന്തോനേഷ്യ മാസ്റ്റേഴ്സ് സൂപ്പര്‍ 100 പുരുഷ സിംഗിള്‍സ് കിരീടം നേടി.
50-ാം റാങ്കിലുള്ള കിരണ്‍ ജോര്‍ജ് 82-ാം റാങ്കുകാരനായ തകാഹാഷിയെ 21-19, 22-20 എന്ന സ്കോറിനാണ് പരാജയപ്പെടുത്തിയത്.
സെമിഫൈനലില്‍ ഇന്തോനേഷ്യയുടെ ടോമി സുഗിയാര്‍ട്ടോയെ പരാജയപ്പെടുത്തിയാണ് കലാശക്കളിക്ക് യോഗ്യത നേടിയത്.നേരത്തെ, 2022 ല്‍ കിരണ്‍ ഒഡീഷ ഓപ്പണും നേടിയിരുന്നു.
തായ്ലന്ഡ് ഓപ്പണില്‍ ചൈനീസ് താരങ്ങളായ ഷി യുഖിയെയും വെങ് ഹോങ് യാങ്ങിനെയും കിരണ്‍ പരാജയപ്പെടുത്തിയിരുന്നു. ബെംഗളൂരുവിലെ പ്രകാശ് പദുക്കോണ്‍ അക്കാദമിയിലാണ് പരിശീലനം നടത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: