ന്യൂദല്‍ഹി: സ്റ്റാർട്ടപ്പുകള്‍ക്കും ചെറുകിട-ഇടത്തരം-സൂക്ഷ്മ വ്യവസായ സംരംഭങ്ങള്‍ക്കുമുള്ള പ്രാധാന്യത്തെ പുകഴ്ത്തി ജി20 ദല്‍ഹി പ്രഖ്യാപനം.
സ്റ്റാര്‍ട്ടപ്പുകളും എംഎസ്എംഇകളും വളർച്ചയുടെ സ്വാഭാവിക യന്ത്രങ്ങളാണെന്ന് തിരിച്ചറിയുന്നതായി ജി20 ദല്‍ഹി പ്രഖ്യാപനം.നൂതനാശയങ്ങൾ സൃഷ്ടിക്കുന്നതിലൂടെയും തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിലൂടെയും സാമൂഹിക-സാമ്പത്തിക പരിവർത്തനത്തിന് അവ പ്രധാനമാണെന്നും പറയുന്നു.
ഇന്ത്യയുടെ ജി20 അധ്യക്ഷതയുടെ കാലത്ത് സ്റ്റാർട്ട്-അപ്പ് 20 ഇടപഴകൽ സമിതി സ്ഥാപിക്കുമെന്നും പ്രഖ്യാപനം വാഗ്ദാനം ചെയ്യുന്നു. ഒപ്പും സ്റ്റാര്‍ട്ടപ്പ്20 ഇടപഴകല്‍ സമിതിയുടെ തുടർച്ചയെ സ്വാഗതം ചെയ്യുന്നതായും പ്രഖ്യാപനത്തില്‍ പറയുന്നു. .
പ്രതികരിക്കാൻ ഇവിടെ എഴുതുക: