ജി20 നേതാക്കൾക്കായി അവതരിപ്പിച്ച ‘യുപിഐ വൺവേൾഡ്’ സ്ഥിരം സംവിധാനമാകുന്നു. സേവനം വിദേശികളായ ആർക്കും എപ്പോൾ വേണമെങ്കിലും ഉപയോഗിക്കാൻ കഴിയും. വിദേശികൾ നിലവിൽ അവരുടെ കൈവശമുള്ള വിദേശ കറൻസി നൽകി പകരം വാങ്ങിയ രൂപയോ കാർഡുകളോ ഉപയോഗിച്ചാണ് ഇന്ത്യയിൽ പണമിടപാട് നടത്തുന്നത്. വിമാനമിറങ്ങുമ്പോൾ തന്നെ യുപിഐ ഉപയോഗിക്കാവുന്നതാണ്.
വാലറ്റ് ആയിട്ടാണ് വിദേശികളുടെ ഫോണുകളിൽ യുപിഐ പ്രവർത്തിക്കുക. പാസ്‌പോർട്ടും വിസയും നൽകി കെവൈസി പൂർത്തിയാക്കിയാൽ മാത്രം മതി. തുടർന്ന് വിദേശ കറൻസിയോ കാർഡോ നൽകിയാൽ തുല്യ തുക യുപിഐ വാലറ്റിൽ ലഭിക്കും.. ഈ സേവനം പല വിമാനത്താവളത്തിൽ നിലവിൽ സേവനം ലഭ്യമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: