ന്യൂദല്‍ഹി: ജി 20 ഉച്ചകോടിക്കെത്തിയ ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനാക് ദല്‍ഹിയിലെ അക്ഷര്‍ധാം സ്വാമി നാരായണ്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി. ഇന്ന് രാവിലെ ഭാര്യ അക്ഷത മൂര്‍ത്തിക്കൊപ്പമാണ് അദ്ദേഹം ക്ഷേത്രത്തിലെത്തിയത്. പൂജയും ആരതിയും നടത്തിയ അദ്ദേഹത്തിന് ക്ഷേത്രപുരോഹിതര്‍ തിലകം ചാര്‍ത്തി. ക്ഷേത്രത്തിന്റെ മാതൃകയും അദ്ദേഹത്തിന് സമ്മാനിച്ചു. രാജ്ഘട്ടില്‍ എത്തുന്നതിന് മുമ്പായിരുന്നു ഋഷി സുനാ കിന്റെ ക്ഷേത്രദര്‍ശനം. വിപുലമായ സുരക്ഷാ ക്രമീകര ണങ്ങളാണ് ക്ഷേത്രത്തിലും പരിസരത്തും ഒരുക്കിയിരുന്നത്.
ഭാരത വംശജനായ ആദ്യത്തെ ബ്രിട്ടീഷ് പ്രധാനമന്ത്രിയാണ് ഋഷി സുനാക്. ഇന്‍ഫോസിസ് സഹസ്ഥാപകന്‍ നാരായണ മൂര്‍ത്തിയുടെ മകള്‍ അക്ഷത മൂര്‍ത്തിയാണ് അദ്ദേഹത്തിന്റെ ഭാര്യ. തന്റെ ഭാരത സന്ദര്‍ശനം സവിശേഷമാണെന്ന് ദല്‍ഹിയിലേക്കുളള യാത്രയ്ക്ക് മുമ്പ് ഋഷി സുനാക് വ്യക്തമാക്കിയിരുന്നു. ഭാരത പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് തനിക്ക് വലിയ ബഹുമാനമുണ്ട്. ജി 20 വന്‍ വിജയമാക്കുന്നതിന് മോദിയെ പിന്തുണയ്ക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
അഭിമാനിയായ ഹിന്ദുവാണ് താനെന്നും ഋഷി സുനാക് വാര്‍ത്താ ഏജന്‍സിക്ക് നല്കിയ അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: