ലണ്ടന്‍ : ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് ഞായറാഴ്ച രാവിലെ അക്ഷര്‍ധാം ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി. സുനക്കും ഭാര്യ അക്ഷതാ മൂര്‍ത്തിയും 45 മിനിട്ടോളം ക്ഷേത്രത്തില്‍ ചെലവഴിച്ചു.
പ്രാര്‍ത്ഥനകള്‍ അര്‍പ്പിക്കുകയും അതിന്റെ വാസ്തുവിദ്യയും ചരിത്രവും കണ്ട് മനസിലാക്കുകയും ചെയ്തുവെന്ന് ക്ഷേത്രം അധികൃതര്‍ പറഞ്ഞു.
വെളുത്ത ഷര്‍ട്ടും നീല ട്രൗസറും ധരിച്ചാണ് ഋഷി സുനക് എത്തിയത്. ഇളം പിങ്ക് നിറത്തിലുള്ള ദുപ്പട്ടയും ഇളം തവിട്ട് നിറത്തിലുളള കുര്‍ത്തയുമാണ് അക്ഷതാ മൂര്‍ത്തി ധരിച്ചിരുന്നത്.
ക്ഷേത്രത്തില്‍ ഇരുവര്‍ക്കും പരമ്പരാഗത രീതിയില്‍ സ്വീകരണം നല്കി.സന്ദര്‍ശനത്തിന് ശേഷം ഋഷി സുനക് ജി20 നേതാക്കളോടൊപ്പം മഹാത്മാഗാന്ധിയുടെ സ്മാരകമായ രാജ്ഘട്ടില്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: