ന്യൂദല്‍ഹി : സാമൂഹിക ഉള്‍ച്ചേര്‍ക്കല്‍, പട്ടിണിക്കെതിരായ പോരാട്ടം, ഊര്‍ജ പരിവര്‍ത്തനം, സുസ്ഥിര വികസനം എന്നിവ ജി20 കൂട്ടായ്മയുടെ മുന്‍ഗണനകളാണെന്ന് ബ്രസീല്‍ പ്രസിഡന്റ് ലുല ഡി സില്‍വ പറഞ്ഞു. വളര്‍ന്നുവരുന്ന സമ്പദ്വ്യവസ്ഥകള്‍ക്ക് താല്‍പ്പര്യമുള്ള വിഷയങ്ങള്‍ ഉയര്‍ത്താനുളള ഇന്ത്യയുടെ ശ്രമങ്ങള്‍ക്ക് നന്ദി അറിയിക്കുകയും നരേന്ദ്രമോദിയെ അഭിനന്ദിക്കുകയും ചെയ്തു അദ്ദേഹം.
ഇന്ത്യന്‍ പ്രധാനമന്ത്രിയില്‍ നിന്ന് ജി 20 അധ്യക്ഷ സ്ഥാനം ഏറ്റെടുത്ത ശേഷം സംസാരിക്കുകയായിരുന്നു ബ്രസീല്‍ പ്രസിഡന്റ്. രാഷ്‌ട്രീയ ശക്തി വീണ്ടെടുക്കാന്‍ ഐക്യരാഷ്‌ട്ര സഭാ രക്ഷാസമിതി പുതിയ വികസ്വര രാജ്യങ്ങളെ സ്ഥിരവും സ്ഥിരമല്ലാത്തതുമായ അംഗങ്ങളായി ഉള്‍പ്പെടുത്തണമെന്നും ലുല ഡി സില്‍വ പറഞ്ഞു.
ലോകബാങ്കിലും ഐഎംഎഫിലും വളര്‍ന്നുവരുന്ന രാജ്യങ്ങള്‍ക്ക് കൂടുതല്‍ പ്രാതിനിധ്യം വേണം അദ്ദേഹം പറഞ്ഞു.
‘ജി 20 യുടെ അധ്യക്ഷപദവി ഏറ്റെടുക്കുന്ന ബ്രസീലിന് മൂന്ന് മുന്‍ഗണനകളുണ്ട് – ഒന്നാമത്, സാമൂഹിക ഉള്‍ച്ചേര്‍ക്കലും പട്ടിണിക്കെതിരായ പോരാട്ടവും. രണ്ടാമത്, ഊര്‍ജ്ജ പരിവര്‍ത്തനവും സുസ്ഥിര വികസനവും, മൂന്നാമത്, ആഗോള ഭരണ സ്ഥാപനങ്ങളുടെ പരിഷ്‌കരണം. നീതിയുക്തമായ ഒരു ലോകവും സുസ്ഥിരമായ ഒരു ഗ്രഹവും കെട്ടിപ്പടുക്കുക എന്നതാണ് ലക്ഷ്യം. രണ്ട് കര്‍മ്മ സേനകള്‍ സൃഷ്ടിക്കപ്പെടും – പട്ടിണിയ്‌ക്കും ദാരിദ്ര്യത്തിനും എതിരായ ആഗോള സഖ്യം, കാലാവസ്ഥാ വ്യതിയാനത്തിനെതിരായ ആഗോള സംഘട്ടനം എന്നിവയാണിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക