ന്യൂദൽഹി: കാലാവസ്ഥാ വ്യതിയാനം ഉള്‍പ്പെടെയുള്ള പാരിസ്ഥിതിക പ്രതിസന്ധികളും വെല്ലുവിളികളും നേരിടാനുള്ള പ്രവർത്തനങ്ങൾ അടിയന്തിരമായി ത്വരിതപ്പെടുത്താന്‍ ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ് ജി 20 ഉച്ചകോടി. വര്‍ത്തമാന, ഭാവി തലമുറകളുടെ അഭിവൃദ്ധിയും ക്ഷേമവും നമ്മുടെ നിലവിലെ വികസനത്തെയും മറ്റ് നയതിരഞ്ഞെടുപ്പുകളെയും പ്രവര്‍ത്തനങ്ങളെയും ആശ്രയിച്ചിരിക്കുന്നുവെന്നത് തിരിച്ചറിഞ്ഞുകൊണ്ട്, പരിസ്ഥിതി സുസ്ഥിരവും സംയോജിതവും സമഗ്രവും സന്തുലിതവുമായ രീതിയില്‍ ഉള്‍ച്ചേര്‍ക്കുന്ന സാമ്പത്തിക വളര്‍ച്ചയും വികസനവും പിന്തുടരാന്‍ ഉച്ചകോടി ദൃഢനിശ്ചയം ചെയ്തു.
കാലാവസ്ഥാ വ്യതിയാനത്തിന്റെ ആഘാതങ്ങള്‍ ലോകമെമ്പാടും അനുഭവിക്കുന്നുണ്ടെന്ന് ഞങ്ങള്‍ തിരിച്ചറിയുന്നു, പ്രത്യേകിച്ച് എല്‍.ഡി.സികളിലും എസ്.ഐ.ഡി.എസ്‌കളിലും ഉള്‍പ്പെടെയുള്ള ഏറ്റവും ദരിദ്രരും ദുര്‍ബലരുമായവര്‍. തുല്യതയും പൊതുവായ തത്വവും എന്നാല്‍ വിവിധ ദേശീയ സാഹചര്യത്തിന്റെ വെളിച്ചത്തിലുള്ള വ്യത്യസ്തമായ ഉത്തരവാദിത്വങ്ങളും ബന്ധപ്പെട്ട കാര്യശേഷികളും പ്രതിഫലിപ്പിച്ചുകൊണ്ട് പാരീസ് ഉടമ്പടിയുടെ പൂര്‍ണ്ണവും ഫലപ്രദവുമായ നടപ്പാക്കലും അതിന്റെ താപനില ലക്ഷ്യവും ശക്തിപ്പെടുത്തുന്നതിലൂടെ കാലാവസ്ഥാ വ്യതിയാനത്തെ നേരിടാനുള്ള യു.എന്‍.എഫ്.സി.സി.സിയുടെ ലക്ഷ്യം പിന്തുടരുന്നതിന് ഞങ്ങളുടെ നേതൃത്വപരമായ പങ്ക് ശ്രദ്ധയില്‍ വച്ചുകൊണ്ടുതന്നെ ഞങ്ങളുടെ അചഞ്ചലത വീണ്ടും ഉറപ്പിക്കുന്നു.
ശരാശരി ആഗോള താപനിലയിലെ വര്‍ദ്ധനവ് വ്യവസായ തലത്തിന് മുമ്പുള്ളതിനേക്കാള്‍ 2 ഡിഗ്രി സെല്‍ഷ്യസില്‍ താഴെയായി നിലനിര്‍ത്താന്‍ മാത്രമല്ല വ്യാവസായിക തലത്തിന് മുമ്പുള്ളതിനേക്കാള്‍ താപനില വര്‍ദ്ധന 1.5 ഡിഗ്രി സെല്‍ഷ്യസായി പരിമിതപ്പെടുത്താനുള്ള ശ്രമങ്ങള്‍ തുടരുന്നതിനുമുള്ള പാരീസ് ഉടമ്പടിയുടെ താപനില ലക്ഷ്യം കൈവരിക്കുന്നതിനായി കാലാവസ്ഥാ വ്യതിയാനത്തെ അഭിസംബോധന ചെയ്യാനുള്ള ആഗോള അഭിലാഷവും നടപ്പാക്കലും അപര്യാപ്തമാണെന്ന് ആശങ്കയയോടെ ഞങ്ങള്‍ ശ്രദ്ധിക്കുന്നു.
ലഭ്യമായ ഏറ്റവും മികച്ച ശാസ്ത്രം കണക്കിലെടുത്ത് പാരീസ് ഉടമ്പടിയുടെ എല്ലാ സ്തംഭങ്ങളിലും അതൃുല്‍ക്കര്‍ഷചേ്ഛയുള്ള പ്രവര്‍ത്തനത്തിന്റെ പ്രാധാന്യം ഞങ്ങള്‍ ഉയര്‍ത്തിക്കാട്ടുന്നു. 2 ഡിഗ്രി സെല്‍ഷ്യസുമായി താരതമ്യപ്പെടുത്തുമ്പോള്‍ 1.5 ഡിഗ്രി സെല്‍ഷ്യസിലുള്ള താപനില വര്‍ദ്ധനയില്‍ കാലാവസ്ഥാ വ്യതിയാനത്തിന്റെ ആഘാതം വളരെ കുറവായിരിക്കുമെന്ന ഐ.പി.സി.സി വിലയിരുത്തലുകള്‍ നിരീക്ഷിച്ചുകൊണ്ട് വര്‍ദ്ധന 1.5 ഡിഗ്രി സെന്റിഗ്രേഡില്‍ പരിമിതപ്പെടുത്തുന്നതിനുള്ള എല്ലാ പരിശ്രമങ്ങളുമായി മുന്നോട്ടുപോകുന്നതിനുള്ള ഞങ്ങളുടെ ദൃഢനിശ്ചയം ആവര്‍ത്തിക്കുന്നുവെന്നും സംയുക്ത പ്രസ്താവനയിൽ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: