റബാത് : മൊറോക്കോയില്‍ ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം 2000 കവിഞ്ഞു. ഏകദേശം 1400 പേര്‍ക്ക് പരിക്കേറ്റു.
ഭൂകമ്പമാപിനിയില്‍ 6.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമാണുണ്ടായത്. ഭൂകമ്പം രൂക്ഷമായി ബാധിച്ച വിദൂര പ്രദേശങ്ങളില്‍ കുടുങ്ങിക്കിടക്കുന്നവരിലേക്ക് ഇതുവരെ രക്ഷാപ്രവര്‍ത്തകര്‍ക്ക് എത്തിച്ചേരാനായിട്ടില്ല.മരണ സംഖ്യ ഉയരാന്‍ സാധ്യതയുണ്ട്.
വെള്ളിയാഴ്ച രാത്രിയുണ്ടായ പ്രഭവകേന്ദ്രം മാരാകേഷില്‍ നിന്ന് 71 കിലോമീറ്റര്‍ തെക്കുപടിഞ്ഞാറായി, ഹൈ അറ്റ്‌ലസ് പര്‍വതനിരകളിലെ ജനസാന്ദ്രത കുറഞ്ഞ പ്രദേശത്താണ്. ഉത്തര ആഫ്രിക്കന്‍ രാജ്യമായ മൊറോക്കോയില്‍ 120 വര്‍ഷത്തിനിടെ ഉണ്ടായ ഏറ്റവും വലിയ ഭൂകമ്പമാണ് രേഖപ്പെടുത്തിയത്.
കെട്ടിടങ്ങളുടെ അവശിഷ്ടങ്ങള്‍ക്കടിയില്‍ ഇനിയും നിരവധി പേര്‍ കുടുങ്ങിക്കിടക്കുന്നതായി സംശയമുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി, യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍, ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനാക്, ജര്‍മ്മന്‍ ചാന്‍സലര്‍ ഒലാഫ് ഷോള്‍സ് എന്നിവരുള്‍പ്പെടെയുള്ള ആഗോള നേതാക്കള്‍ ഭൂകമ്പത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെ അടുത്ത ബന്ധുക്കളെ അനുശോചനം അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക