ന്യൂദല്‍ഹി: ഭാരതം അധ്യക്ഷത വഹിക്കുന്ന 18-ാമത് ജി 20 ഉച്ചകോടിയിലേക്ക് ജി 20 രാഷ്ട്രങ്ങളുടെയും അതിഥി രാജ്യങ്ങളുടെയും വിവിധ അന്താരാഷ്ട്ര സംഘടനകളുടെയും തലവന്മാരെ സ്വാഗതം ചെയ്ത് രാഷ്ട്രപതി ദ്രൗപദി മുര്‍മു. ഉച്ചകോടിയുടെ പ്രമേയമായ വസുധൈവ കുടുംബകം എന്നത് ആഗോള സുസ്ഥിര വികസനത്തിനുള്ള മാര്‍ഗരേഖയാണെന്ന് രാഷ്ട്രപതി പറഞ്ഞു. ഒരു ഭൂമി, ഒരു കുടുംബം, ഒരു ഭാവി എന്നത് മനുഷ്യകേന്ദ്രീകൃതവും എല്ലാവരെയും ഉള്‍ക്കൊള്ളുന്നതുമായ സുസ്ഥിര വികസനത്തിലേക്കുള്ള മാര്‍ഗരേഖയാണ് ജി 20യുടെ അധ്യക്ഷ പ്രമേയമായ വസുധൈവ കുടുംബകം. ഉച്ചകോടിയില്‍ പങ്കെടുക്കുന്ന എല്ലാവരും പ്രമേയത്തിന്റെ കാഴ്ചപ്പാട് ഉള്‍ക്കൊണ്ടുകൊണ്ട് വിജയം കൈവരിക്കാന്‍ ശ്രമിക്കുമെന്ന് വിശ്വസിക്കുന്നുവെന്നും രാഷ്ട്രപതി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: