കോട്ടയം: അരിക്കൊമ്പന് വേണ്ടി പുതുപ്പളളി ഉപതെരഞ്ഞെടുപ്പില്‍ മത്സരിച്ച ദേവദാസിന് ലഭിച്ചത് 60 വോട്ടുകള്‍ മാത്രം. എന്നാല്‍ ജയിച്ചാലും തോറ്റാലും അരിക്കൊമ്പന് വേണ്ടതെല്ലാം ചെയ്യുമെന്നാണ് ദേവദാസ് പറഞ്ഞത്.
കേരളമൊട്ടാകെ ആരാധകരുളള അരിക്കൊമ്പന് നീതി ഉറപ്പാക്കും എന്ന വാഗ്ദാനമാണ് സ്വതന്ത്രനായി മത്സരിച്ച ദേവദാസ് പുതുപ്പള്ളിക്കാര്‍ക്ക് നല്‍കിയത്. ധാരാളം ആനപ്രേമികളുളള നാടാണ് പുതുപ്പളളി.
അരിക്കൊമ്പന് ആരാധകരുടെ വോട്ടിലാണ് മൂവാറ്റുപുഴ സ്വദേശി ദേവദാസ് കണ്ണുവച്ചിരുന്നത്. ചക്ക ചിഹ്നത്തിലാണ് മത്സരിച്ചത്. ലോറിയില്‍ നില്ക്കുന്ന ആനയുടെയോ റേഡിയോ കോളര്‍ ഇട്ട ആനയുടെയോ ചിഹ്നമായിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷനോട് ദേവദാസ് ആവശ്യപ്പെട്ടതെങ്കിലും അനുവദിച്ചില്ല.
ആന ബിഎസ്പിയുടെ ചിഹ്നമായതിനാലാണ് ആവശ്യം കമ്മീഷന് നിഷേധിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: