മാലിയില്‍ അല്‍-ഖ്വായ്ദ ഭീകരരുടെ ഇരട്ട ആക്രമണം. 15 സൈനികരും 49 പ്രദേശവാസികളുമാണ് രണ്ട് ആക്രമണങ്ങളിലായി കൊല്ലപ്പെട്ടത്. ടിംബക്റ്റു നഗരത്തിനടുത്തുള്ള നൈജര്‍ നദിയിലെ യാത്രാ ബോട്ടിലും മാലിയന്‍ സൈനിക ആസ്ഥാനത്തുമാണ് ഭീകരര്‍ ആക്രമണം നടത്തിയത്.
അല്‍ഖ്വായ്ദയുമായി യോജിച്ച് പ്രവര്‍ത്തിക്കുന്ന സായുധ ഗ്രൂപ്പായ ജെഎന്‍ഐഎം ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുണ്ട്. അല്ഖ്വായ്ദയുമായും ഐഎസ് ബന്ധമുള്ള ഭീകരസംഘടനകളുടെയും നിയന്ത്രണത്തിലാണ് രാജ്യം.തീവ്രവാദികളുടെ നിയന്ത്രണത്തിലാണ് ആഫ്രിക്കന്‍ രാജ്യമായ മാലിയെന്ന് ഐക്യരാഷ്ട്ര സഭയുടെ റിപ്പോര്‍ട്ടിലുമുണ്ട്.
കഴിഞ്ഞ വര്‍ഷം ഭീകര സംഘടനകളുടെ ശക്തി കേന്ദ്രമാണ് ഇവിടമെന്നാണ് യുഎന്‍ പറയുന്നത്. ദുര്‍ബലമായ സര്‍ക്കാരിനെ മുതലെടുത്താണ് ഭീകരര്‍ പ്രദേശങ്ങള്‍ കീഴടക്കുന്നത്. ഈ കാലയളവില്‍ രാജ്യത്ത് നിന്ന് പലായനം ചെയ്തത് 30,000-ത്തിലധികം ജനങ്ങളാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: