ബ്രസല്‍സ്: റഷ്യയുമായുള്ള ഇന്ത്യയുടെ ബന്ധം പ്രതിപക്ഷ സംഘം മനസ്സിലാക്കുന്നുവെന്നും ഉക്രെയ്നില് നടന്നുകൊണ്ടിരിക്കുന്ന യുദ്ധത്തില്‍ രാജ്യത്തിന്റെ നിലപാടിനോട് വലിയതോതില്‍ യോജിക്കുമെന്നും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പറഞ്ഞു.
ബ്രസല്‍സ് പ്രസ് ക്ലബ്ബില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദേഹം. ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് സംഘടിപ്പിച്ച യൂറോപ്പ് പര്യടനത്തിലാണ് കോണ്‍ഗ്രസ് എംപി. റഷ്യ ഉക്രെയ്ന് സംഘര്‍ഷത്തില്‍ ഇന്ത്യയുടെ നിലവിലെ നിലപാടിനോട് പ്രതിപക്ഷം വലിയതോതില്‍ യോജിക്കുമെന്ന് ഞാന്‍ കരുതുന്നുവെന്നും അദേഹം പറഞ്ഞു. മന്മോഹന് സിംഗിന്റെ മോദി സര്‍ക്കാരിനെ പ്രശംസിച്ചതിന് പിന്നാലെയാണ് രാഹുലിന്റെ പ്രതികരണം.
സര്‍ക്കാര്‍ നിലവില്‍ നിര്‍ദ്ദേശിക്കുന്നതില്‍ നിന്ന് വ്യത്യസ്തമായ നിലപാട് പ്രതിപക്ഷത്തിന് ഉണ്ടാകുമെന്ന് ഞാന്‍ കരുതുന്നില്ല, പാശ്ചാത്യ രാജ്യങ്ങള്‍ റഷ്യയ്ക്കെതിരെ ഉപരോധം ഏര്‍പ്പെടുത്തിയപ്പോള്‍ ഇന്ത്യയിലേക്കുള്ള ക്രൂഡ് ഓയില്‍ വില്‍പ്പന ഉയരുന്നതിനെക്കുറിച്ച് പ്രതികരിക്കാന്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് രാഹുല്‍ ഗാന്ധി മാധ്യമപ്രവര്‍ത്തകരോട് ഇക്കാര്യം വ്യക്തമാക്കിയത്.
റഷ്യയുടെ ക്രൂഡ് ഓയില്‍ വിലക്കുറവിലാണ് ഇന്ത്യ ഇന്ന് വാങ്ങുന്നത്. എണ്ണ ഇറക്കുമതി നിര്‍ണ്ണയിക്കുന്നത് അതിന്റെ ദേശീയ താല്‍പ്പര്യവും വലിയ ഉപഭോക്തൃ അടിത്തറയും കണക്കിലെടുത്തായിരിക്കുമെന്ന് ഇന്ത്യ പല അവസരങ്ങളിലും വാദിച്ചു. കൂടാതെ, സംഘര്‍ഷത്തിന് നേരത്തെയുള്ള പരിഹാരത്തിനായി റഷ്യ സംഭാഷണത്തിന്റെയും നയതന്ത്രത്തിന്റെയും പാത പിന്തുടരേണ്ടതുണ്ടെന്നാണ് ഇന്ത്യയുടെ നിലപാട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: