ന്യൂദല്‍ഹി: ലോകം ഭാരതത്തെ ഉറ്റുനോക്കുന്ന നിര്‍ണായക നിമിഷങ്ങള്‍. ഭാരതം ആദ്യമായി അധ്യക്ഷപദവി അലങ്കരിക്കുന്ന, ആതിഥ്യമരുളുന്ന ജി 20 ഉച്ചകോടിക്ക് ഇനി മണിക്കൂറുകള്‍ മാത്രം. രാജ്യതലസ്ഥാനം എല്ലാതലത്തിലും തരത്തിലും ഒരുങ്ങിക്കഴിഞ്ഞു. ഒന്‍പത്, പത്ത് തീയതികളില്‍ പ്രഗതി മൈതാനത്തെ ഭാരത മണ്ഡപമാണ് ഉച്ചകോടിക്ക് വേദിയാകുന്നത്. വസുധൈവക കുടുംബകം എന്നതാണ് ഈ ഉച്ചകോടിയുടെ ആപ്തവാക്യം. ജി 20 അംഗങ്ങളും അതിഥി രാഷ്ട്രങ്ങളുടെ തലവന്മാരുമാണ് ഉച്ചകോടിയില്‍ പങ്കെടുക്കുക. ഇത്രയധികം രാഷ്ട്രത്തലവന്മാരും അന്താരാഷ്ട്ര സംഘടനാപ്രതിനിധികളും ഒന്നിച്ച് ഇന്ത്യയിലെത്തുന്നത് ഇദാത്യം.
ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനായി അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്, ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനാക്, ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി ആന്റണി അല്‍ബനീസ്, ജപ്പാന് പ്ര
ധാനമന്ത്രി ഫ്യൂമിയോ കിഷിദ, ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന, ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലോണി, ചൈനീസ് പ്രധാനമന്ത്രി ലി ക്വിയാങ്ങ്, യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സെയിദ് അല്‍ നഹ്യാന് തുടങ്ങിയവര്‍ ഇന്ന് ദല്‍ഹിയിലെത്തും. ദല്‍ഹിയിലെത്തുന്ന വിവിധ രാഷ്ട്രത്തലവന്മാരെ കേന്ദ്ര മന്ത്രിമാരുടെ നേതൃത്വത്തില്‍ സ്വീകരിക്കും. ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനാക് ഉച്ചയ്ക്കു ശേഷവും ജോ ബൈഡന് രാത്രി ഏഴോടെയുമാണ് ദല്‍ഹിയിലെത്തുക. ജോ ബൈഡനും
പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഇന്ന് ഉഭയകക്ഷി ചര്‍ച്ചകള്‍ നടക്കും. ഉച്ചകോടിക്കായി മൗറീഷ്യസ് പ്രധാനമന്ത്രി പ്രവിന്ദ് ജുഗ്നാഥ് ഇന്നലെ ദല്‍ഹിയിലെത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: