തിരുവനന്തപുരം: സംസ്ഥാനത്തെ കളക്ടര്‍മാര്‍ക്കും ഇലക്ഷന് ഡെപ്യൂട്ടി കളക്ടര്‍മാര്‍ക്കും ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളുടെയും വിവിപാറ്റ് മെഷീനുകളുടെയും പ്രാഥമികഘട്ട പരിശോധന സംബന്ധിച്ച ഏകദിന വര്‍ക്ക്ഷോപ്പ് സംഘടിപ്പിക്കുന്നു. ശനിയാഴ്ച
തൃശ്ശൂര്‍ പീച്ചിയിലെ ഫോറസ്റ്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടിലാണ് വര്‍ക്ക്ഷോപ്പ്.
സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍, ലക്ഷദ്വീപ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍, ഇവിഎം നോഡല്‍ ഓഫീസര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. വോട്ടിങ് മെഷീനുകളുടെ പ്രാഥമികഘട്ട പരിശോധന 18 മുതല്‍ ആരംഭിക്കും.
പൊതുതെരഞ്ഞെടുപ്പിന് ആറ് മാസം മുന്‍പ് ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളുടെയും വിവി പാറ്റ് മെഷീനുകളുടെയും പ്രാഥമികഘട്ട പരിശോധന നടത്തണമെന്നാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന് നിര്‍ദേശം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: