തിരുവനന്തപുരം: മറ്റുള്ള മതങ്ങളെ അറിയാന്‍ സ്വന്തം മതത്തെ ഉപേക്ഷിക്കേണ്ട കാര്യമില്ല, ഇരുമുടി കെട്ടുകെട്ടി കറുപ്പുടുത്ത് ശബരിമല ദര്‍ശനത്തിന് റവറന്റ് ഫാദര്‍ ഡോ. മനോജ്. തത്ത്വമസി എന്നത് ലോകം മുഴുവന്‍ ഉള്‍കൊള്ളേണ്ട സത്യം, ഞാന്‍ ആസ്വദിക്കുന്ന ആത്മീയതയുണ്ട്. മതത്തിന് അതീതമായി, അത് ദൈവത്തെ അറിയാനും ആസ്വദിക്കാനും അതിലൂടെ സാധിക്കും. ക്രിസ്തീയ പുരോഹിതന് ആയി നിന്നു കൊണ്ട് മറ്റുള്ള മതത്തെ ഉള്‍കൊള്ളാനും പഠിക്കാനും തനിക്ക് കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
തിരുവനന്തപുരം, ബാലരാമപുരം ഉച്ചക്കട പയറ്റുവിള സ്വദേശിയാണ് ഫാ. മനോജ്. തിരുമല മഹാദേവക്ഷേത്രത്തില്‍ നിന്നും മലയണിഞ്ഞു. ആചാര അനുഷ്ഠാനങ്ങള്‍ കൃത്യമായി പാലിച്ച് നാല്പതിയൊന്ന് ദിവസത്തെ കഠിന വ്രതം എടുത്ത് ഈമാസം 20ന് ആഗ്ലിക്കന്‍
പുരോഹിതനായ ഫാദര്‍. മനോജ് ശബരീശനെ കാണാനെത്തും.
മറ്റുള്ളവര്‍ എന്ത് പറയുന്നുവെന്ന ചിന്ത തനിക്കില്ലെന്നും അയപ്പദര്ശനം തന്റെ പ്രൊഫഷണല്‍ ജീവിതത്തിനും ആത്മീയജീവിതത്തിനും ഗുണകരമാവുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ദൈവത്തെ മതത്തിന്റെ വേലിക്കെട്ടില്‍ തളയ്ക്കാനാവില്ല. ഇത് എല്ലാവരും തിരിച്ചറിഞ്ഞാല്‍ തീരാവുന്ന പ്രശ്നമേ ലോകത്തുള്ളു. മനുഷ്യനന്മയാണ് എല്ലാ മതങ്ങളും ലക്ഷ്യമിടുന്നത്. അദ്ദേഹം പറഞ്ഞു.
27 വര്‍ഷമായി സോഫ്ട്വെയര് എന്ജിയറായി ജോലിനോക്കുന്ന ഫാദര്‍ ബംഗളുരുവില്‍ സ്ഥിരതാമസക്കാരനാണ്. നിലവില്‍ ഒരു പള്ളിയുടെയും ചുമതല വഹിക്കുന്നില്ല. ജോളി ജോസഫാണ് ഭാര്യ. മകളായ ആന്‍ ഐറിന് ജോസ്ലെറ്റ് ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥിയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: