വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിന് അപേക്ഷ സമർപ്പിക്കാമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ. https://www.sec.kerala.gov.in/ എന്ന വെബ്‌സൈറ്റിൽ അപേക്ഷ സമർപ്പിക്കാവുന്നതാണ്. ജനുവരി ഒന്നിനോ അതിന് മുൻപോ 18 വയസ് പൂർത്തിയായവർക്ക് പേര് ചേർക്കാവുന്നതാണ്.
സെപ്റ്റംബർ എട്ട് മുതൽ 23 വരെയാണ് അപേക്ഷ സമർപ്പിക്കാനുള്ള സമയം. പട്ടികയിലെ വിവരങ്ങളിൽ തിരുത്തലുകൾ ഉണ്ടെങ്കിലും അപേക്ഷിക്കാവുന്നതാണ്. പട്ടികയിൽ നിന്ന് പേര് ഒഴിവാക്കുന്നതിന് ഓൺലൈനിൽ രജിസ്റ്റർ ചെയ്ത് പ്രിന്റ് ഔട്ട് നേരിട്ടോ തപാലിലൂടെയോ തിരഞ്ഞെടുപ്പ് ഓഫീസർക്ക് സമർപ്പിക്കണം. അക്ഷയകേന്ദ്രം, അംഗീകൃത ജനസേവന കേന്ദ്രം എന്നിവ മുഖേനയും അപേക്ഷ സമർപ്പിക്കാം.
പട്ടികയിൽ നിന്ന് പേര് ഒഴിവാക്കുന്നതിനും അവസരമുണ്ട്. ഇതിനായി ഓൺലൈനിൽ രജിസ്റ്റർ ചെയ്ത് പ്രിന്റ് ഔട്ട് നേരിട്ടോ തപാലിലൂടെയോ തിരഞ്ഞെടുപ്പ് ഓഫീസർക്ക് സമർപ്പിക്കണം. കരട് പട്ടിക ബന്ധപ്പെട്ട തദ്ദേശ സ്ഥാപനത്തിലും വില്ലേജ് ഓഫീസിലും താലൂക്ക് ഓഫീസിലും വെബ്‌സൈറ്റിലും പ്രസിദ്ധീകരിക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക