ന്യൂദല്‍ഹി: ആത്മനിര്‍ഭര്‍ ഭാരത് പദ്ധതിയുടെ കീഴില്‍ നിര്‍മ്മിച്ച അമ്മ്യുനിഷന്‍, കാര്‍ഗോ, ട്രൂപ്പ് കാരിയിംഗ് മിനി ബാര്‍ജ് (എസിടിസിഎം ചെറുകപ്പല്‍) ഇന്ത്യന്‍ നാവികസേനയ്‌ക്ക് കൈമാറി. ഇത് രണ്ടാം തവണയാണ് സേനയ്‌ക്ക് ഒരു എസിടിസിഎം ചെറുകപ്പല്‍ ലഭിക്കുന്നതെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു.
പ്രതിരോധ മന്ത്രാലയവും ഇന്ത്യന്‍ നിര്‍മ്മാതാക്കളും തമ്മിലുള്ള സഹകരണം പ്രതിരോധ ഉല്‍പ്പാദനത്തില്‍ സ്വയംപര്യാപ്തതയ്‌ക്കുള്ള ഇന്ത്യയുടെ പ്രതിബദ്ധതയുടെ തെളിവാണ്. ഈ നേട്ടം ഇന്ത്യയുടെ നാവികശേഷി ശക്തിപ്പെടുത്തുക മാത്രമല്ല, പ്രതിരോധ ഉല്‍പ്പാദനത്തില്‍ സ്വയംപര്യാപ്തത കൈവരിക്കുന്നതിലെ പുരോഗതിയെ പ്രതിഫലിപ്പിക്കുകയും ചെയ്യുന്നുവെന്ന് പ്രതിരോധ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.
ഇത്തരത്തിലുള്ള പതിനൊന്ന് ബാര്‍ജുകളുടെ നിര്‍മ്മാണത്തിനും വിതരണത്തിനുമുള്ള കരാര്‍ താനെയിലെ എം/എസ് സൂര്യദീപ്ത പ്രോജക്ട്‌സ് പ്രൈവറ്റ് ലിമിറ്റഡ്, എംഎസ്എംഇ എന്ന സ്ഥാപനത്തിനാണ് നല്‍കിയിരിക്കുന്നത്. ഇന്നലെ നടന്ന കൈമാറ്റ ചടങ്ങ് തദ്ദേശീയ പ്രതിരോധ ശേഷി ശക്തിപ്പെടുത്തുന്നതില്‍ മറ്റൊരു നാഴികകല്ലാണെന്ന് പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.
ലാര്‍ജ് സ്‌കെയില്‍ അഡിറ്റീവ് മാനുഫാക്ചറിംഗ് (എല്‍എസ്എഎം) 16 (യാര്‍ഡ് 126) ബാര്‍ജ് എന്നും അറിയപ്പെടുന്ന എസിടിസിഎം ബാര്‍ജ്, ഇന്ത്യന്‍ രജിസ്റ്റര്‍ ഓഫ് ഷിപ്പിംഗിന്റെ (ഐആര്‍എസ്) നിയമങ്ങള്‍ക്ക് കീഴിലാണ് നിര്‍മ്മിച്ചിരിക്കുന്നത്. 30 വര്‍ഷമാണ് ഈ കപ്പലുകളുടെ പ്രവര്‍ത്തന കാലാവധി.
പ്രതിരോധ മന്ത്രാലയത്തിന്റെ ‘മെയ്‌ക്ക് ഇന്‍ ഇന്ത്യ’ സംരംഭങ്ങള്‍ക്ക് അടിവരയിടുന്ന, ബാര്‍ജിന്റെ നിര്‍മ്മാണത്തിന് ഉപയോഗിക്കുന്ന എല്ലാ പ്രധാന, സഹായ ഉപകരണങ്ങളും സംവിധാനങ്ങളും തദ്ദേശീയരായ നിര്‍മ്മാതാക്കളില്‍ നിന്ന് ലഭിച്ചതാണ് എന്നതാണ് ഈ ഡെലിവറിയെ വേറിട്ടു നിര്‍ത്തുന്നത്.
ഈ നാഴികക്കല്ലിന്റെ പ്രാധാന്യത്തെ പ്രതീകപ്പെടുത്തിക്കൊണ്ട് കൈമാറ്റ ചടങ്ങില്‍ സിഓവൈ(എംബിഐ) കമോഡോര്‍ എം.വി. രാജ് കൃഷ്ണ സന്നിഹിതനായിരുന്നു. എസിടിസിഎം ബാര്‍ജിനെ ഇന്ത്യന്‍ നാവികസേനയിലേക്ക് ഉള്‍പ്പെടുത്തുന്നത് പ്രവര്‍ത്തന പ്രതിബദ്ധത വര്‍ദ്ധിപ്പിക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിക്കും. ജെട്ടികള്‍ക്കരികിലോ തുറമുഖങ്ങളിലോ ഇന്ത്യന്‍ നാവികസേനയുടെ കപ്പലുകളിലേക്കുള്ള സാധനങ്ങളും വെടിക്കോപ്പുകളും കാര്യക്ഷമമായി കൊണ്ടുപോകുന്നതിനും ഇറക്കുന്നതിനും ഇറങ്ങുന്നതിനും ഇത് സഹായിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: