എച്ച്ഡി ക്വാളിറ്റിയില്‍ തന്നെ ഷാരൂഖ് ചിത്രം ജവാൻ ചോര്‍ന്നെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഷാരൂഖ് ഖാൻ ചിത്രം ജവാന്റെ കളക്ഷനെ ഇത് എങ്ങനെ ബാധിക്കുമെന്ന ആശങ്കയിലാണ് ഇപ്പോള്‍ ആരാധകര്‍. രാജ്യമൊട്ടാകെ വലിയ രീതിയില്‍ ശ്രദ്ധയാകര്‍ഷിച്ച ചിത്രവുമായിരുന്നു ജവാൻ. വ്യാജ റിവ്യുകള്‍ക്ക് എതിരെ ജവാൻ സിനിമയുടെ നിര്‍മാതാക്കള്‍ നേരത്തെ രംഗത്ത് എത്തിയിരുന്നു.
വൻ ഹൈപ്പുമായി പ്രദര്‍ശനത്തിന് എത്തിയ ചിത്രമാണ് ഷാരൂഖ് ഖാൻ നായകനായി ജവാൻ. പഠാന്റെ വൻ വിജയത്തിനു ശേഷമുള്ള ചിത്രം എന്നതിനാല്‍ ഷാരൂഖ് ഖാനും വലിയ പ്രതീക്ഷളാണ് ജവാനില്‍ ഉണ്ടായിരുന്നത്. മികച്ച പ്രതികരണമാണ് തീയറ്റുകളില്‍ നിന്ന് ചിത്രത്തിന് ലഭിക്കുന്നതും. എന്നാല്‍ ഇപ്പോഴിതാ ഇടിത്തീയായ ജവാൻ ഓണ്‍ലൈനില്‍ ചോര്‍ന്നു എന്ന ഒരു റിപ്പോര്‍ട്ടാണ് ചില മാധ്യമങ്ങളില്‍ ഇപ്പോള്‍ വന്നിരിക്കുന്നത്.
ഇതാദ്യമായിട്ടാണ് അറ്റ്‍ലിയുടെ സംവിധാനത്തില്‍ ഒരു ചിത്രത്തില്‍ ഷാരൂഖ് ഖാൻ നായകനാകുന്നത്. അറ്റ്‍ലിയും ഷാരൂഖ് ഖാനും ഒന്നിക്കുന്ന ചിത്രമായതിനാല്‍ ജവൻ വൻ ഹിറ്റാകും എന്നാണ് പ്രേക്ഷകര്‍ പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ നല്ല അഭിപ്രായങ്ങള്‍ വരുന്നുണ്ടെങ്കിലും ചിത്രം എല്ലാത്തരം പ്രേക്ഷകര്‍ക്കും അത്ര ഇഷ്‍ടപ്പെടുന്നില്ല എന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. വില്ലൻ വേഷത്തില്‍ വിജയ് സേതുപതി ചിത്രത്തില്‍ പതിവുപോലെ തിളങ്ങിയിട്ടുണ്ട്. തമിഴ് പശ്ചാത്തലത്തിലുള്ള മാസ് ആക്ഷൻ സിനിമയായ ജവാനില്‍ നായകനായി ഷാരൂഖ് ഖാൻ യോജിക്കുന്നില്ല എന്ന് ചില പ്രേക്ഷകരെങ്കിലും അഭിപ്രായപ്പെടുന്നു. ഹിന്ദിയില്‍ ഷാരൂഖ് ഖാന്റെ ജവാൻ സിനിമ എങ്ങനെയാണ് സ്വീകരിക്കപ്പെടുക എന്ന് കൃതമായി മനസിലാക്കാൻ വരും ദിവസങ്ങള്‍ കാത്തിരിക്കണം. എന്തായാലും നല്ല പ്രചാരണമായിരുന്നു ഷാരൂഖ് ചിത്രത്തിന് നടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: