കോഴിക്കോട്: ശോഭയാത്രയില്‍ അമ്പാടി കണ്ണനായി മുഹമ്മദ് യഹിയ. ദിവ്യംഗനായ മൂന്നാം ക്ലാസുകാരന് കോഴിക്കോട് നടന്ന ശോഭയാത്രയിലാണ് പങ്കെടുത്തത്. ഉമ്മുമ്മ ഫരീദക്കൊപ്പമാണ് യഹിയ വീല്‍ചെയറില്‍ കൃഷ്ണനായെത്തിയത്.
ജന്മനാ നടക്കാന്‍ പറ്റാത്ത മുഹമ്മദ് യഹിയയ്ക്ക് പുറത്ത് പോകാനും ഓടിച്ചാടി നടക്കാനും ഇഷ്ടമാണ്. പക്ഷെ ദിവ്യാംഗനായ മുഹമ്മദിന് അതിനൊന്നും പറ്റാറില്ല. ജന്മാഷ്ടമി ശോഭായാത്രയില്‍ കണ്ണനാകാനുള്ള ആഗ്രഹം പറഞ്ഞു. സന്തോഷവാനായാണ് മുഹമ്മദ് യഹിയ ശോഭായാത്രയില്‍ പങ്കെടുത്തത്. മഴയെ വകവെക്കാതെ ഉമ്മൂമ്മയ്ക്കൊപ്പം നിറചിരിയോടെയാണ് മുഹമ്മദ് ശോഭായാത്രയില്‍ അണിചേര്‍ന്നത്.
കണ്ണനായി അണിയിച്ചൊരുക്കിയത് ഉമ്മ റുബിയയും ഉമ്മൂമ്മയും ചേര്‍ന്നാണ്.
കോഴിക്കോട് വെസ്റ്റ്ഹില്‍ എസ്എസ് അപ്പാര്‍ട്ട്മെന്റില്‍ താമസിക്കുന്ന തലശ്ശേരി സ്വദേശി സനീജിന്റെയുംറുബിയയുടെയും മുത്തമകനാണ് മുഹമ്മദ് യഹിയ. മകന്റെ ചികിത്സയ്
ക്ക് വേണ്ട യാണ് കോഴിക്കോട് താമസിക്കുന്നത്. കഴിഞ്ഞ ഏഴ് വര്‍ഷമായി വെസ്റ്റ്ഹില്ലിലാണ് താമസം. ബിലാത്തികുളം ബിഇഎം യുപി സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാര്‍ഥിയാണ് മുഹമ്മദ് യഹിയ. കോഴിക്കോട് നടക്കാവില്‍ റസ്റ്റോറന്റ് നടത്തുകയാണ് സനീജ്. രണ്ടരവയസുകാരന് യഹാന്‍ റഹ്മാന് സഹോദരനാണ്.
കഴിഞ്ഞ വര്‍ഷമാണ് കൃഷ്ണന് ആകണമെന്ന ആഗ്രഹം യഹിയ്ക്കുണ്ടായത്. എന്നാല്‍ കഴിഞ്ഞ ജന്മാഷ്ടിമിയി ല്‍ ആരോഗ്യ കാരണങ്ങളാല്‍ പങ്കെടുക്കാന്‍ യഹിയയ്ക്ക് കഴിഞ്ഞിരുന്നില്ല. എന്നാല്‍ ഇത്തവണ പ്രപഞ്ചം മുഴുവന്‍ മുഹമ്മദ് യഹിയ്ക്കൊപ്പമായിരുന്നു.
മുഹമ്മദ് യഹിയയുടെ ചിത്രം പങ്കുവെച്ചുകൊണ്ട് കുറിപ്പുമായി നടന് ഹരീഷ് പേരടി എത്തി. രണ്ട് മതങ്ങള്‍ക്ക് അവരുടെതായ ആചാരങ്ങളോടെ തമ്മില്‍ കൂടിചേരാന്‍ ഇടനിലക്കാരായി സോഷ്യലിസവും കമ്മ്യൂണിസവും പറയുന്ന കപട പുരോഗമനവാദികളുടെ ആവശ്യമില്ലെന്ന് ഉറക്കെ പറയുന്ന ചിത്രമാണ് ഇതെന്നായിരുന്നു അദ്ദേഹം കുറിച്ചത്. ലോകത്തോട് കര്‍മ്മത്തെ ആഘോഷമാക്കാന്‍ പറഞ്ഞ ശ്രീകൃഷ്ണന്റെ ജന്മദിനത്തിന് കരുണമായനായ അള്ളാഹുവിന്റെ ആശംസയാണിതെന്നും ഹരീഷ് പേരടി കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: