ഇന്ത്യയിലെ ആദ്യ യുപിഐ എടിഎം അവതരിപ്പിച്ചു. ജാപ്പനീസ് കമ്പനിയായ ഹിറ്റാച്ചി ലിമിറ്റഡിന്റെ സഹോദര സ്ഥാപനമായ ഹിറ്റാച്ചി പേമെന്റ് സർവീസസാണ് ഈ സംവിധാനം അവതരിപ്പിച്ചത്. ‘ഹിറ്റാച്ചി മണി സ്‌പോട്ട് യുപിഐ എടിഎം’എന്ന പേരാണ് ഇതിന് കമ്പനി നൽകിയിരിക്കുന്നത്. നാഷണൽ പേയ്‌മെന്റസ് കോർപ്പറേഷനുമായി സഹകരിച്ചാണ് കാർഡ്‌ലെസ് എടിഎം സംവിധാനം യാഥാർത്ഥ്യമാക്കിയത്.
രാജ്യത്തെ ആദ്യ വൈറ്റ് ലേബൽ യുപിഐ എടിഎമ്മാണ് അവതരിപ്പിച്ചത്. കാർഡ് സ്‌കിമിങ് പോലെയുള്ള തട്ടിപ്പിൽ നിന്ന് ഇടപാടുകാരന് സംരക്ഷണം നൽകുന്നതാണ് ഇതിലെ സാങ്കേതികവിദ്യ. എടിഎം ഡെബിറ്റ്, ക്രെഡിറ്റ് കാർഡിലെ വിവരങ്ങൾ ചോർത്താൻ തട്ടിപ്പുകാർ ഉപയോഗിക്കുന്ന മാർഗമാണ് എടിഎം കാർഡ് സ്‌കിമിങ്. പുത്തൻ സംവിധാനം വഴി സുരക്ഷികതമായ പണമിടപാട് നടത്താനാകുന്നു.
ആൻഡ്രോയിഡ് ഓപ്പറേറ്റിങ് സിസ്റ്റത്തിലാണ് യുപിഐ എടിഎമ്മിന്റെ പ്രവർത്തനം.. ക്യൂആർ കോഡ് ഉപയോഗിച്ച്, കാർഡ് ഇല്ലാതെ തന്നെ യുപിഐ വഴി പണം പിൻവലിക്കാൻ കഴിയുന്ന തരത്തിലാണ് സേവനം. വിദൂര പ്രദേശങ്ങളിൽ പോലും ഈ സംവിധാനം ലഭ്യമാകുമെന്ന് ഹിറ്റാച്ചി പേയ്‌മെന്റ്‌സ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: