Monday, May 12, 2025
Janmabhumi~
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi~
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ഭാരതമെന്ന പേരുമാറ്റം: വൈറലായി വള്ളത്തോളിന്റേയും പി ഭാസ്‌ക്കരന്റേയും വരികള്‍

Janmabhumi Online by Janmabhumi Online
Sep 6, 2023, 11:17 am IST
in Literature
FacebookTwitterWhatsAppTelegramLinkedinEmail

തിരുവനന്തപുരം: രാഷ്ടപതി എഴുതിയ കത്തില്‍ ഭാരതം എന്നെഴുതിയത് വലിയ വിവാദമാക്കുകയാണ് പ്രതിപക്ഷം. ഇന്ത്യ എന്നതിനു പകരം ഭാരതം എന്നാക്കുന്നു എന്നതാണ് ആക്ഷേപം. ഭരണഘടനയില്‍ ‘ഇന്ത്യ അതായത്, ഭാരത്’ എന്നാണ് എഴുതിയിരിക്കുന്നത് എന്നതുപോലും തിരിച്ചറിയാതെയാണ് ബഹളമെല്ലാം.
സിന്ധു നദിയുടെ കരയ്‌ക്ക് ഇരുവശമുള്ള പ്രദേശം എന്ന നിലയില്‍ സിന്ധുവെന്നും ഹിന്ദ് എന്നും ഇന്ദ് എന്നും ആദ്യം ഗ്രീക്കുകാരും പിന്നീട് പേര്‍ഷ്യക്കാരും അറബികളും ഹൂണന്മാരും വിളിച്ചിരുന്നു. അതില്‍ നിന്നാണ് യൂറോപ്യന്‍ ഭാഷകളില്‍ ഇന്‍ഡീസും ഇന്ത്യയും രൂപം കൊണ്ടത്. ഭാരതം എന്ന പേരിന് പുരാണത്തോളം പഴക്കമുണ്ട്.
സമുദ്രത്തിന് വടക്കും ഹിമാലയത്തിന് തെക്കുമുള്ള ഭൂവിഭാഗമാണ് ഭാരതമെന്നും ഭരതന്റെ പിന്‍ഗാമികള്‍ ഇവിടെ വസിക്കുന്നു. എന്നുമാണ് വിഷ്ണു പുരാണത്തില്‍ പറയുന്നത്.
ഭൂമിയുടെ ഉത്തരാര്‍ദ്ധ ഗോളത്തിലാണ് ഭാരതം. ഹിന്ദു ഇതിഹാസങ്ങളിലെ മഹാരാജാവാണ് ഭരതന്‍. ഹിമാലയത്തിനു തെക്കുള്ള ഭൂഭാഗത്തെ ഒന്നായി ഭരിച്ച ആദ്യ ചക്രവര്‍ത്തി. ഈ പ്രദേശം അതിനാല്‍ ഭാരതം. എന്നാണ് പുരാണം പറയുന്നത്

വിവാദമായതോടെ കേരളത്തില്‍ രണ്ടു പദ്യങ്ങള്‍ വൈറലാകുകയാണ്. മഹാകവി വള്ളത്തോളിന്റേയും പി ഭാസ്‌ക്കരന്റേയും കവിതകളാണവ.
മലയാളത്തിന്റെ മഹാകവി വള്ളത്തോള്‍ നാരായണമേനോന്റെ ‘കേരളീയം’ എന്ന കവിതയാണ് ഒന്ന്.
‘ഭാരതമെന്ന പേര്‍ കേട്ടാല്‍ അഭിമാനപൂരിതമാകണം അന്തഃരംഗം, കേരളമെന്ന കേട്ടാലോ തിളയ്‌ക്കണം ചോര നമുക്കു ഞരമ്പുകളില്‍’ എന്ന വരികളുള്ള കവിത.
ഈ വരികള്‍ രണ്ടു വര്‍ഷം മുന്‍പ് ബജറ്റ് സമ്മേളനത്തിന് തുടക്കമിട്ടുകൊണ്ട് പാര്‍ലമെന്റിന്റെ ഇരുസഭകളേയും അഭിസംബോധന ചെയ്തു കൊണ്ട് അന്നത്തെ രാഷ്‌ട്രപതി രാംനാഥ് കോവിന്ദ് ഉദ്ധരിച്ചിരുന്നു. ഭാരതമെന്ന പേര്‍ കേട്ടാലഭിമാനപൂരിതമാകണമന്തരംഗം എന്ന വരികള്‍ മലയാളത്തില്‍ ഉദ്ധരിച്ച ശേഷം ഇതിന്റെ അര്‍ത്ഥം ഹിന്ദിയില്‍ പറഞ്ഞു മനസിലാക്കുകയും ചെയ്തു..

കേരളീയം

ഏത് വിദേശത്ത് പോന്നു വസിച്ചാലും
ഏകാംബ പുത്രരാം കേരളീയര്‍
നീരില്‍ താന്‍ മാതിന്റെ പീലിക്കുടകളാം
കേരങ്ങള്‍ തന്‍ പട്ട ചെറ്റിളക്കി
പേരാറ്റില്‍, പമ്പയില്‍, തൃപ്പെരിയാറ്റിലും
പാറി കളിയ്‌ക്കുന്ന പൈങ്കാറ്റല്ലോ
ദൂരെ വിദേശസ്ഥലരാകിലും നമ്മള്‍
ക്കിന്നോരോരോ വീര്‍പ്പിലും ഉദ്ഗമിപ്പൂ
കേരളജാതന്മാര്‍ നാമെങ്ങുചെന്ന് പാര്‍ത്താലും
കേരളനാട്ടില്‍ താനത്രെ വാഴ്വൂ
ദൂരദൂരങ്ങളിലാപതിയ്‌ക്കുമ്പോഴും
സൂര്യനില്‍ താനല്ലോ തദ് രശ്മികള്‍
ഭാരതമെന്ന പേര്‍ കേട്ടാല്‍
അഭിമാനപൂരിതമാകണം അന്തഃരംഗം
കേരളമെന്ന കേട്ടാലോ തിളയ്‌ക്കണം
ചോര നമുക്കു ഞരമ്പുകളില്‍

1964 ല്‍ പുറത്തിറങ്ങിയ ആദ്യകിരണങ്ങള്‍ എന്ന സിനിമയ്‌ക്ക് വേണ്ടി പി ഭാസ്‌ക്കരന്‍ എഴുതിയ ഗാനമാണ് രണ്ടാമത്തേത്. കെ രാഘവന്‍ സംഗീതം നല്‍കി പി സുശീല പാടിയ ‘ഭാരതമെന്നാല്‍ പാരിന്‍ നടുവില്‍
കേവലമൊരു പിടി മണ്ണല്ല’ എന്ന ഗാനം മലയാളികളുടെ ദേശീയഗാനമായിട്ട് എത്രയോ കാലമായി എന്ന അടിക്കുറിപ്പോടെയാണ് സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്

ഭാരതമെന്നാല്‍ പാരിന്‍ നടുവില്‍
കേവലമൊരു പിടി മണ്ണല്ല
ജനകോടികള്‍ നമ്മെ നാമായ് മാറ്റിയ
ജന്മഗൃഹമല്ലോ

വിരുന്നുവന്നവര്‍ ഭരണം പറ്റി
മുടിഞ്ഞു പണ്ടീ വീടാകെ
വീടു പുതുക്കിപ്പണിയും വരെയും
വിശ്രമമില്ലിനിമേല്‍

തുടങ്ങിവച്ചു നാമൊരു കര്‍മ്മം
തുഷ്ടിതുളുമ്പും ജീവിത ധര്‍മ്മം
സ്വതന്ത്രഭാരത വിശാലഹര്‍മ്മ്യം
സുന്ദരമാക്കും നവകര്‍മ്മം.

Tags: Vallathol Narayana MenonvallatholP. Bhaskaran
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Varadyam

ആധുനികോത്തര കവിതയിലെ അപഭ്രംശങ്ങള്‍

യൗവനത്തിലെ എസ്. ജാനകി (ഇടത്ത്) 86ലേക്ക് കടന്ന എസ്. ജാനകി (വലത്ത്)
Kerala

ഹിന്ദുസ്ഥാനി രാഗങ്ങളില്‍ ബാബുരാജ് തീര്‍ത്ത വിസ്മയം, ദക്ഷിണാമൂര്‍ത്തിയുടെ മാജിക് ;86 വയസ്സായ എസ്. ജാനകിയുടെ അവിസ്മരണീയ ഗാനങ്ങള്‍ ഇവയാണ്

Varadyam

ഇന്ന് പി.ഭാസ്‌കരന്റെ ചരമദിനം: മൂലധനത്തില്‍ നിന്ന് ഭഗവദ്ഗീതയിലേക്ക്

Varadyam

കയ്യിലൊരു നയാപൈസയില്ല…

Kerala

‘ഇവിടെ ഉണരുന്നു ദേശസ്നേഹം’

പുതിയ വാര്‍ത്തകള്‍

തീവ്രവാദവും സമാധാനസംഭാഷണവും ഒന്നിച്ചുപോകില്ല, വെള്ളവും രക്തവും ഒന്നിച്ചൊഴുകില്ല എന്നതുപോലെ : മോദി

ഇന്ത്യയിലെ പ്രതിരോധകമ്പനികള്‍ വികസിപ്പിച്ച ഈ ആയുധങ്ങള്‍ പാകിസ്ഥാനെതിരായ യുദ്ധത്തില്‍ നിര്‍ണ്ണായക പങ്കുവഹിച്ചു.

ഡ്രോണുകളെ അടിച്ചിട്ട ആകാശ്, പാകിസ്ഥാനെ കത്തിച്ച ബ്രഹ്മോസ്, സ്റ്റാര്‍ സ്ട്രൈക്കര്‍ ഡ്രോണ്‍;. പാകിസ്ഥാനെ വിറപ്പിച്ച മെയ്‌ക്ക് ഇന്‍ ഇന്ത്യ;

ശസ്ത്രക്രിയയെ തുടര്‍ന്ന് യുവതിയുടെ വിരലുകള്‍ മുറിച്ച് മാറ്റിയ സംഭവം: ചികിത്സാ പിഴവ് ഇല്ലെന്ന വാദവുമായി ഐ എം എ

വീണ്ടും അമേരിക്കന്‍ ഡോളര്‍ കാലം…യുഎസ്-ചൈന താരിഫ് യുദ്ധം തീര്‍ന്നു;.ഇനി സ്വര്‍ണ്ണവില ഇടിയും; ചൈനയ്‌ക്ക് മുന്‍പില്‍ ട്രംപിന് തോല്‍വി?

കോണ്‍ഗ്രസ് ദേശീയ വക്താവ് ഉദിത് രാജ്

ഓപ്പറേഷന്‍ സിന്ദൂര്‍ എന്ന പേരിന് മതസ്വഭാവം ഉണ്ടെന്ന് കോണ്‍ഗ്രസ് നേതാവ്; ഭാരതത്തിന്‍റേതാകുമ്പോള്‍ അതുണ്ടാകുമെന്ന് സോഷ്യല്‍ മീഡിയ

തോറ്റ് തുന്നം പാടിയ പാകിസ്ഥാനിൽ വിക്ടറി റാലി ; ആക്രമണം തുടർന്നിരുന്നെങ്കിൽ ഇന്ത്യൻ സൈന്യം കയറി റാലി നടത്തുമായിരുന്നുവെന്ന് പാകിസ്ഥാനികൾ

നെടുമങ്ങാട് മാര്‍ക്കറ്റില്‍ യുവാവിനെ കുത്തിക്കൊന്ന കേസില്‍ മുഖ്യപ്രതി കസ്റ്റഡിയില്‍

കോന്നിയില്‍ കൈതച്ചക്ക കൃഷിയിടത്തിന് സമീപം കാട്ടാന ചെരിഞ്ഞതില്‍ വിശദ അന്വേഷണം നടത്തുമെന്ന് മന്ത്രി എകെ ശശീന്ദ്രന്‍

സൂപ്പര്‍ സ്റ്റാറായി ബ്രഹ്മോസ് മിസൈല്‍; പാക് സൈനികവിമാനത്താവളം തകര്‍ത്തു; ഇനി പ്രതിവര്‍ഷം 100 മിസൈലുകള്‍ നിര്‍മ്മിക്കുമെന്ന് രാജ് നാഥ് സിങ്ങ്

ചാവേർ ഡ്രോണുകൾ നൽകി ഇസ്രായേൽ ; ഒപ്പമുണ്ടെന്ന് ഉറപ്പിച്ച് റഷ്യ ; കശ്മീർ ഇന്ത്യയുടേതെന്ന് പറഞ്ഞ് ഡച്ച് എം പി : ലോകരാജ്യങ്ങളെ ഒപ്പം നിർത്തിയ തന്ത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies