ആപ്പിൾ ഐഫോൺ 15 സീരീസിന്റെ പുറത്തു വരുന്ന അപ്‌ഡേറ്റുകൾക്കായി കാത്തിരിക്കുകയാണ് ഉപഭോക്താക്കൾ. സെപ്റ്റംബർ 12-ന് ഐഫോൺ 15 സീരീസ് ലോഞ്ച് ചെയ്യുന്നതിനുള്ള തയാറെടുപ്പിലാണ് കമ്പനി. എന്നാൽ ഇപ്പോൾ പുറത്തു വന്ന റിപ്പോർട്ടുകൾ അനുസരിച്ച് പുതിയ സീരീസിൽ അഞ്ച് ഫോണുകളാണ് ഉണ്ടാകുക. ഈ വർഷം ആപ്പിൾ കുറഞ്ഞത് അഞ്ച് ഫോണുകളെങ്കിലും പുറത്തിറക്കുമെന്നാണ് ടിപ്സ്റ്റർ മജിൻബു എക്‌സിൽ കുറിച്ചത്.
ആപ്പിൾ ഐഫോൺ 15, ഐഫോൺ 15 പ്രോ, ഐഫോൺ 15 പ്ലസ്, ഐഫോൺ 15 പ്രോ മാക്‌സ് എന്നീ മോഡലുകാളുകും ഈ വർഷം പുറത്തിറക്കുക എന്നായിരുന്നു റിപ്പോർട്ടുകൾ. എന്നാൽ ഇത്തവണ ഐഫോൺ അൾട്രാ എന്ന മോഡൽ കൂടി കമ്പനി അവതരിപ്പിക്കാനൊരുങ്ങുകയാണ്. ഐഫോൺ 15 പ്രോയുടെ സമാന സവിശേഷതകളാണ് ഇതിലും ഉള്ളതെന്നാണ് സൂചന.
ഐഫോൺ 15 അൾട്ര
ഐഫോൺ 15 പ്രോ മാക്‌സ് 6ജിബി റാമും 1 ടിബി വരെ സ്‌റ്റോറേജ് നൽകുമെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ ഐഫോൺ 15 അൾട്ര 8 ജിബി റാമും 2 ടിബി സ്‌റ്റോറേജ് ഓപ്ഷനുമായാണ് എത്തുക. താരതമ്യേന മെച്ചപ്പെട്ട ക്യാമറകളാകും ഇതിലുണ്ടാകുക എന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ. ഐഫോൺ 15 അൾട്ര മോഡലിന് ഇന്ത്യയിൽ 1,67,900 രൂപയാണ് വിലയെന്നാണ് സൂചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: