ആലപ്പുഴ: പൊതുമേഖലാ സ്ഥാപനമായ ഇന്ത്യന്‍ റെയില്‍വേ കാറ്ററിങ് ആന്‍ഡ് ടൂറിസം കോര്പ്പറേഷന് ലിമിറ്റഡ് (ഐആര്‍സിടിസി) ദസറ, ദീപാവലി അവധിക്കാലത്തേക്കായി റെയില്‍, എയര്‍ ടൂര്‍ പാക്കേജുകള്‍ സംഘടിപ്പിക്കുമെന്ന് എറണാകുളം ജോയിന്റ് ജനറല്‍ മാനേജര്‍ സാം ജോസഫ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ഭാരത് ഗൗരവ് ടൂറിസ്റ്റ് ട്രെയിന്‍ ഒക്ടോബര്‍ 25ന് കൊച്ചുവേളിയില്‍ നിന്ന് യാത്ര തിരിച്ച് നവംബര്‍ അഞ്ചിന് മടങ്ങിയെത്തുന്ന പാക്കേജിലൂടെ ഉജ്ജയിന്‍, ഹരിദ്വാര്‍, ഋഷികേശ്, വാരണാസി, അയോദ്ധ്യ, പ്രയാഗ രാജ് എന്നിവിടങ്ങളില്‍ സന്ദര്‍ശിക്കാം. ട്രെയിന്‍ ടിക്കറ്റ്, ഭക്ഷണം, താമസം, സ്ഥലങ്ങള്‍ സന്ദര്‍ശിക്കാന്‍ വാഹന സൗകര്യം, ടൂര്‍ എസ്കോര്‍ട്ട്, ട്രെയിന്‍ കോച്ചുകളില്‍ സെക്യൂരിറ്റി എന്നീ സേവനങ്ങള്‍ ലഭ്യമാണ്. പാക്കേജ് മുന്‍കൂട്ടി ബുക്ക് ചെയ്യുന്നവര്‍ക്ക് കൊച്ചുവേളി, കൊല്ലം, കായംകുളം, കോട്ടയം, എറണാകുളം ടൗണ്‍, തൃശൂര്‍, ഒറ്റപ്പാലം, പാലക്കാട് ജങ്ഷന് എന്നിവിടങ്ങളില്‍ നിന്ന് ട്രെയിന്‍ കയറാം. ബുക്കിങ് സമയത്ത് തിരഞ്ഞെടുക്കുന്ന ക്ലാസ് അനുസരിച്ച് സ്ലീപ്പര്‍ ക്ലാസിലോ എസിയിലോ യാത്ര ചെയ്യാം. ടിക്കറ്റ് നിരക്ക് സ്റ്റാന്‍ഡേര്‍ഡ് ക്ലാസ് 24,340 രൂപ, കംഫര്‍ട്ട് ക്ലാസ് 36,340 രൂപ.
ആഭ്യന്തര വിമാനയാത്ര
എട്ടു ദിവസത്തെ ലേ- ലഡാക്ക്- നുബ്ര- പാങ്കോങ് തുടങ്ങിയ സ്ഥലങ്ങള്‍ സന്ദര്‍ശിക്കുന്ന ആഭ്യന്തര വിമാനയാത്ര പാക്കേജ് സപ്തംബര്‍ 17ന് കൊച്ചി വിമാനത്താവളത്തില്‍ നിന്ന് പുറപ്പെടും. ടിക്കറ്റ് നിരക്ക് 54,700 രൂപ. കാഠ്മണ്ഡു, പൊഖാറ തുടങ്ങിയ സ്ഥലങ്ങള്‍ സന്ദര്‍ശിക്കുന്ന ആറു ദിവസത്തെ നേപ്പാള്‍ യാത്ര സപ്തംബര്‍ 24ന് കൊച്ചി വിമാനത്താവളത്തില്‍ നിന്നു പുറപ്പെടും. ടിക്കറ്റ് നിരക്ക് 50,320 രൂപ.
കൂടുതല്‍ വിവരങ്ങള്‍ക്ക് ഐആര്‍സിടിസിയുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുകയോ ഫോണില്‍ ബന്ധപ്പെടുകയോ ചെയ്യാം. ഓണ്‍ലൈന്‍ രജിസ്ട്രേഷന് www.irctctourism.com. ടൂറിസം സീനിയര്‍ എക്സിക്യൂട്ടീവ് ബിനു കുമാര്‍, ടൂറിസം എക്സിക്യൂട്ടീവ് വിനോദ് നായര്‍, എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: