തൃശൂര്‍: ആശയ സംവാദങ്ങളുടെ കുറവ് ആശങ്ക ഉയര്‍ത്തുന്ന നാളുകളില്‍ സാമൂഹിക മാറ്റങ്ങള്‍ സൃഷ്ടിക്കാന്‍ ഉതകുന്ന സംവാദങ്ങള്‍ക്ക് സാഹിത്യലോകം നേതൃത്വം നല്‍കണമെന്ന് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്. സാഹിത്യ അക്കാദമിയില്‍ നടന്ന പുരസ്
കാര സമര്‍പ്പണ ചടങ്ങ് ഉദ്ഘാടനം ചെയ്തുസംസാരിക്കുകയായിരുന്നു മന്ത്രി.
വിശിഷ്ടാംഗത്വം ലഭിച്ച ഡോ. എം.എം. ബഷീര്‍, എന്‍. പ്രഭാകരന് എന്നിവരെ മന്ത്രി സജി ചെറിയാന്, കെ. രാജന് എന്നിവര്‍ ചേര്‍ന്ന് പുരസ്കാരങ്ങള്‍ നല്കി ആദരിച്ചു. എന്‍. പ്രഭാകരന്റെ അസാന്നിധ്യത്തില്‍ മകന് പി. ആര്. സുചേത് ആദരം ഏറ്റുവാങ്ങി.
സമഗ്രസംഭാവനയ്ക്കുള്ള പുരസ്കാരങ്ങളും ചടങ്ങില്‍ നല്കി. ശ്രീകൃഷ്ണപുരം കൃഷ്ണന്‍കുട്ടി, ഡോ. പള്ളിപ്പുറം മുരളി, ജോണ്‍ സാമുവല്‍, കെ.പി. സുധീര, ഡോ. രതി സക്സേന, ഡോ. പി.കെ. സുകുമാരന്‍ എന്നിവരാണ് പുരസ്കാരത്തിന് അര്‍ഹരായവര്‍. അക്കാദമി പ്രസിഡന്റ് കെ. സച്ചിദാനന്ദന് അധ്യക്ഷത വഹിച്ചു.
എന്‍.ജി. ഉണ്ണികൃഷ്ണന് (കവിത), വി. ഷിനിലാല്‍(നോവല്‍), പി.എഫ്. മാത്യൂസ് (ചെറുകഥ), എമില്‍ മാധവി (നാടകം), എസ്. ശാരദക്കുട്ടി (സാഹിത്യ വിമര്‍ശനം), ജയന്ത് കാമച്ചേരില്‍ (ഹാസസാഹിത്യം) , സി.എം. മുരളീധരന്, കെ. സേതുരാമന് (വൈജ്ഞാനിക സാഹിത്യം), ബി.ആര്.പി. ഭാസ്കര്‍ (ജീവചരിത്രം) സി.അനൂപ്, ഹരിത സാവിത്രി (യാത്രാവിവരണം), വി.രവികുമാര്‍ (വിവര്‍ത്തനം), ഡോ. കെ. ശ്രീകുമാര്‍ (ബാലസാഹിത്യം) എന്നിവര്‍ക്ക് അവാര്‍ഡുകള്‍ സമ്മാനിച്ചു.
ഡോ. പി.പി. പ്രകാശന്, ജി.ബി. മോഹന്‍ തമ്പി, ഷൗക്കത്ത്, വിനില്‍ പോള്‍, പി. പവിത്രന്, അലീന, അഖില്‍.കെ., വി.കെ. അനില്‍കുമാര്‍ എന്നിവര്‍ക്ക് എന്‍ഡോവ്മെന്റ് അവാര്‍ഡ്
സമ്മാനിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: