.
മുംബൈ: ഭാരത് എന്ന പേര് ഔദ്യോഗികമായി തന്നെ പുനഃസ്ഥാപിക്കേണ്ട സമയമാണിതെന്ന് മുന്‍ ഇന്ത്യന്‍ താരം വിരേന്ദര്‍ സേവാഗ്. ടീം ഇന്ത്യ ഏകദിന ലോകകപ്പില്‍ ‘ഭാരത്’ എന്നെഴുതിയ ജഴ്‌സി ധരിക്കണമെന്നും സേവാഗ് ആവശ്യപ്പെട്ടു. ”നമ്മില്‍ അഭിമാനം നിറയ്‌ക്കുന്ന പേരായിരിക്കണമെന്നു ഞാന്‍ എന്നും വിശ്വസിച്ചിരുന്നു. നമ്മളെല്ലാം ഭാരതീയരാണ്. ഇന്ത്യ എന്നത് ബ്രിട്ടീഷുകാര്‍ നല്‍കിയ പേരാണ്. ഭാരത് എന്ന ശരിയായ പേരിലേക്കു മടങ്ങിപ്പോകുന്നത് ഏറെ വൈകിയിരിക്കുന്നു.” സേവാഗ് എക്‌സ് പ്ലാറ്റ്‌ഫോമില്‍ (ട്വിറ്റര്‍) കുറിച്ചു
ഏകദിന ലോകകപ്പില്‍ ഇന്ത്യന്‍ താരങ്ങളുടെ നെഞ്ചില്‍ ഭാരത് എന്ന പേരുവരുന്നതിന് ബിസിസിഐയും ജയ്ഷായും നടപടിയെടുക്കണമെന്നും സേവാഗ് ആവശ്യപ്പെട്ടു. മറ്റു പല രാഷ്‌ട്രങ്ങളും പഴയ പേരുകളിലേക്കു തിരികെപ്പോയിട്ടുണ്ടെന്നും സേവാഗ് സൂചിപ്പിച്ചു. ”1996ല്‍ നെതര്‍ലന്‍ഡ്‌സ് ഹോളണ്ട് എന്ന പേരിലാണ് ലോകകപ്പ് കളിക്കാനെത്തിയത്. 2003 ല്‍ നമ്മള്‍ അവരെ നേരിട്ടപ്പോള്‍ അവര്‍ നെതര്‍ലന്‍ഡ്‌സായിരുന്നു. അത് ഇപ്പോഴും തുടരുന്നു. ബ്രിട്ടീഷുകാര്‍ നല്‍കിയ ബര്‍മ എന്ന പേരില്‍നിന്നു മ്യാന്‍മര്‍ പഴയ പേരിലേക്കു മടങ്ങി.” സേവാഗ് വ്യക്തമാക്കി.അറ്‌ലൃശേലൊലിമേറ്റുപലരും ഇങ്ങനെ ശരിയായ പേരിലേക്ക് മടങ്ങിയിട്ടുണ്ടെന്നും സേവാഗ് എക്‌സ് പ്ലാറ്റ്‌ഫോമില്‍ വ്യക്തമാക്കി.
ഇന്ത്യയുടെ പേര് ‘ഭാരത്’ എന്നാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം നടത്തുന്നതായി സൂചനയുണ്ട്. ജി20 ഉച്ചകോടിയില്‍ പങ്കെടുക്കുന്ന രാഷ്‌ട്രത്തലവന്മാര്‍ക്കുള്ള ഔദ്യോഗിക ക്ഷണത്തില്‍ ‘ഇന്ത്യന്‍ രാഷ്‌ട്രപതി’ എന്നതിനു പകരം ‘പ്രസിഡന്റ് ഓഫ് ഭാരത്’ എന്നു രേഖപ്പെടുത്തിയതോടെയാണ് അഭ്യൂഹം പടര്‍ന്നത്.
സെപ്റ്റംബര്‍ 9നു നടക്കുന്ന അത്താഴവിരുന്നിലേക്കു ജി20 നേതാക്കളെയും മുഖ്യമന്ത്രിമാരെയും ക്ഷണിച്ചുകൊണ്ടുള്ള കത്തിലാണ് രാഷ്‌ട്രപതി ദ്രൗപദി മുര്‍മു ഇപ്രകാരം രേഖപ്പെടുത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: