ധര്‍മ്മത്തിലധിഷ്ഠിതമായ ഹിന്ദു മതത്തെ ഉന്മൂലനം ചെയ്യണമെന്ന ഉദയനിധി സ്റ്റാലിന്റെ പ്രസ്താവനയ്ക്കെതിരെ ശക്തമായ പ്രതിഷേധവുമായി സിനിമാ-സീരിയല്‍ നടന് ശരത്ദാസ്. ബിജെപി എന്ന രാഷ്ട്രീയ പാര്‍ട്ടിയെ എതിര്‍ക്കാനോ വെറുക്കാനോ ആര്‍ക്കും അവകാശവും സ്വാതന്ത്ര്യവും ഉണ്ട്.
എന്നാല്‍ ഉദയനിധി സ്റ്റാലിന്, ഈ പറഞ്ഞത് കടന്നുപോയി എന്ന് ഞാന്‍ വിശ്വസിക്കുന്നുവെന്ന് തന്റെ ഫേസ്ബുക്കില്‍ പ്രതിഷേധിച്ചു.
ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ:
ബിജെപി എന്ന രാഷ്ട്രീയ പാര്‍ട്ടിയെ എതിര്‍ക്കാനോ വെറുക്കാനോ ആര്‍ക്കും അവകാശവും സ്വാതന്ത്ര്യവും ഉണ്ട്.
എന്നാല്‍ ഉദയനിധി സ്റ്റാലിന്, ഈ പറഞ്ഞത് കടന്നുപോയി എന്ന് ഞാന്‍ വിശ്വസിക്കുന്നു.
ഒന്നുമില്ലെങ്കിലും , ഞാന്‍ ഏറെ ഇഷ്ടപ്പെടുന്ന,
ബഹുമാനിക്കുന്ന തമിഴ്നാടിന്റെ ഔദ്യോഗിക ചിഹ്നം,
ശ്രീവില്ലിപുത്തൂര്‍ ക്ഷേത്രത്തിന്റേതല്ലേ??? ആ മഹത്തായ വരികള്‍ മുണ്ടകോപനിഷത്തിലേതല്ലേ???
‘സനാതന ധര്‍മ്മത്തിലേതല്ലേ????’
എന്റെ ശക്തമായ പ്രതിഷേധം അറിയിക്കുന്നു.
ലോകാ : സമസ്താ: സുഖിനോ ഭവന്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: