Categories: India

ഉദയനിധി സ്റ്റാലിനെതിരെ സ്വമേധയ നടപടിയെടുക്കാന്‍ ആവശ്യപ്പെട്ട് മുന്‍ ജഡ്ജിമാരുള്‍പ്പെടെ 262 പേര്‍ ഒപ്പിട്ട് സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് കത്ത്

ഉദയനിധി സ്റ്റാലിനെതിരെ സ്വമേധയ നടപടികള്‍ കൈക്കൊള്ളണമെന്ന് ആവശ്യപ്പെട്ട് 14 മുന്‍ ജഡ് ജിമാര്‍ ഉള്‍പ്പെടെ 262 പേര്‍ ഒപ്പുവെച്ച കത്ത് സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് നല്‍കി.

Published by

ന്യൂദല്‍ഹി: സനാതനധര്‍മ്മത്തെ ഉന്മൂലനം ചെയ്യണമെന്ന് ആഹ്വാനം ചെയ്ത ഡിഎംകെ നേതാവും തമിഴ് നാട് മന്ത്രിയുമായ ഉദയനിധി സ്റ്റാലിനെതിരെ സ്വമേധയ നടപടികള്‍ കൈക്കൊള്ളണമെന്ന് ആവശ്യപ്പെട്ട് 14 മുന്‍ ജഡ് ജിമാര്‍ ഉള്‍പ്പെടെ 262 പേര്‍ ഒപ്പുവെച്ച കത്ത് സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് നല്‍കി.

സര്‍വ്വീസില്‍ നിന്നും വിരമിച്ച 130 ഉന്നതോദ്യോഗസ്ഥരും 20 അംബാസഡര‍്മാരും 118 വിരമിച്ച ആര്‍മി ഉദ്യോഗസ്ഥരും കത്തില്‍ ഒപ്പുവെച്ചിട്ടുണ്ട്. സനാതന ധര്‍മ്മത്തെ അപമാനിച്ച് സംസാരിച്ച ഉദയനിധി സ്റ്റാലിനെതിരെ സ്വമേധയ കര്‍ശന നടപടി കൈക്കൊള്ളണമെന്നാണ് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡിനോട് കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

മതസമുദായങ്ങള്‍ തമ്മില്‍ സ്വരച്ചേര്‍ച്ച ഇല്ലാതാക്കുന്നതാണ് ഈ കത്തെന്നും ഇത് വിദ്വേഷ പ്രസ്താവനയാണെന്നും കത്തില്‍ പറയുന്നു. സാധാരണക്കാരുടെ മനസ്സിലും ഹൃദയത്തിലും അമര്‍ഷമുണ്ടാക്കുന്നതാണ് ഈ പ്രസ്താവന. പ്രത്യേകിച്ചും സനാതന ധര്‍മ്മത്തില്‍ വിശ്വാസിക്കുന്നവര്‍ക്ക് പ്രത്യേകിച്ചും.

ഉദയനിധി സ്റ്റാലിന്‍ വിദ്വേഷ കമന്‍റ് നടത്തുക മാത്രമല്ല, അതില്‍ മാപ്പു പറയാന്‍ തയ്യാറുമല്ലെന്ന് മാത്രമല്ല, ന്യായീകരിക്കുകയും ചെയ്യുകയാണ്.- കത്തില്‍ പറയുന്നു. ഇന്ത്യ ഒരു മതേതര രാഷ്‌ട്രമായതിനാല്‍ ഈ പ്രസ്താവന ഇന്ത്യയുടെ ഭരണഘടനയെയും ബാധിക്കുന്നു. മുന്‍ പ്രതിരോധ സെക്രട്ടറി ഐഎഎസ് യോഗേന്ദ്ര നാരായന്‍, മുന്‍ യുപി ഡിജിപി പ്രകാശ് സിങ്ങ്, മുന്‍ റോ മേധാവി സഞ്ജീവ് ത്രിപാഠി, മുന്‍ തെലുങ്കാന ഹൈക്കോടതി ചീഫ് ജസ്റ്റിസ് എസ്.എന്‍. ശ്രീവാസ്തവ, എയര്‍ മാര്‍ഷന്‍ പ്രദീപ് ബാപട്, മേജര്‍ ജനറല്‍ അനില്‍ കുമാര്‍ ഒബറോയി എന്നിവര്‍ ഉള്‍പ്പെടുന്നു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക