Categories: India

റിപ്പബ്ലിക് ഓഫ് ഭാരത് ആക്കുമെന്ന് റിപ്പോർട്ടുകൾ; അഭ്യൂഹത്തിന് വഴി വച്ചത് ജി 20 നേതാക്കളെ വിരുന്നിന് ക്ഷണിച്ചുള്ള രാഷ്‌ട്രപതിയുടെ കത്ത്

Published by

ന്യൂദൽഹി: ഇന്ത്യയെന്ന പേരുമാറ്റി ഭാരതം എന്നാക്കുമെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നു. ഈ മാസം നടക്കുന്ന പ്രത്യേക പാർലമെന്‍റ് യോഗത്തിൽ രാജ്യത്തിന്റെ പേരുമാറ്റുന്ന കാര്യത്തിൽ തീരുമാനമുണ്ടായേക്കുമെന്നും ബില്ല് പാർലമെന്‍റ് സമ്മേളത്തിൽ കേന്ദ്രം അവതരിപ്പിക്കാനാണ് സാധ്യതയെന്നും റിപ്പോർട്ടുകൾ.

ജി 20 രാഷ്‌ട്ര നേതാക്കളുടെ വിരുന്നിന് ക്ഷണിച്ച് രാഷ്‌ട്രപതി ദ്രൗപതി മുർമു പുറത്തിറക്കിയ കുറിപ്പിൽ ”പ്രസിഡന്‍റ് ഓഫ് ഭാരത്” എന്നാണ് ചേർത്തിരിക്കുന്നത്. ഇതാണ് പുതിയ അഭ്യൂഹങ്ങൾക്കും ചർച്ചകൾക്കും വഴി വച്ചിരിക്കുന്നത്.

രാജ്യത്തിന്റെ പേര് മാറ്റിയേക്കുമെന്ന് റിപ്പോർട്ട് വന്നതിന് പിന്നാലെ വിവിധ കോണിൽ നിന്നും എതിർപ്പുകൾ ശക്തമാവുകയാണ്. സർക്കാരിന്റെ സങ്കുചിത ചിന്തയാണെന്നും ചരിത്രത്തെ വളച്ചൊടിക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്നും ആരോപിച്ച് കോൺഗ്രസും രംഗത്തെത്തി. ഇക്കാര്യത്തിൽ ഔദ്യോഗികമായ ഒരു സ്ഥിരീകരണം ഉണ്ടായിട്ടില്ല.

രാജ്യത്തിന്റെ പേര് മാറ്റണമെന്ന തരത്തിൽ‌ മുൻപും ശക്തമായ ആവശ്യം ഉയർന്നിരുന്നു.  രാജ്യത്തിന്റെ പേരു മാറ്റണമെങ്കിൽ ഭരണ ഘടനയിൽ‌ മാറ്റം വരുത്തേണ്ടതുണ്ട്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by