ദുബായ്: ആറുമാസത്തെ ബഹിരാകാശ ദൗത്യത്തിന് ശേഷം ഭൂമിയില്‍ തിരിച്ചെത്തിയ യുഎഇയുടെ സുല്‍ത്താന്‍ അല്‍ നെയാദി നാട്ടിലെത്തുന്നതിനു മുമ്പ് രണ്ടാഴ്ച അമേരിക്കയിലെ ഹൂസ്റ്റണില്‍ ചെലവഴിക്കും. അല്‍ നെയാദിക്ക് വന്‍ വരവേല്‍പ്പ് നല്‍കാനുള്ള തയാറെടുപ്പിലാണ് യുഎഇ. അമേരിക്കയുടെ ബഹിരാകാശ ഏജന്‍സിയായ നാസ അറിയിച്ചതാണിത്.
ബഹിരാകാശനിലയത്തില്‍ നിന്ന് പുറപ്പെട്ട് പതിനേഴ് മണിക്കൂറുകള്‍ക്ക് ശേഷം അറ്റ്ലാന്റിക് സമുദ്രത്തില്‍ ഫ്ളോറിഡയിലെ ജാക്സണ്‍വില്ല തീരത്തോട് ചേര്‍ന്ന് സുല്‍ത്താന്‍ അല്‍ നെയാദിയും സംഘവും വന്നിറങ്ങിയത്. നിശ്ചയിച്ചതിലും പത്ത് മിനിറ്റ് വൈകിയാണ് നാലംഗ സംഘം നിലംതൊട്ടത്.
ആറുമാസത്തെ ബഹിരാകാശദൗത്യത്തിന് ശേഷമാണ് അല്‍ നെയാദിയും സംഘവും ഭൂമിയില്‍ തിരിച്ചെത്തിയത്. 4400 മണിക്കൂറിലേറെ ബഹിരാകാശത്ത് ചെലവഴിച്ചു. ഇരുനൂറിലേറെ പരീക്ഷണങ്ങള്‍ നടത്തി. ഇതിനിടെ ബഹിരാകാശത്ത് ഏഴു മണിക്കൂര്‍ നടന്ന അല്‍ നെയാദി സ്പേസ് വോക്ക് നടത്തുന്ന ആദ്യ അറബ് പൗരനെന്ന നേട്ടവും കൈവരിച്ചു.
ടെക്സസലെത്തി കുടുംബാംഗങ്ങളെ കണ്ട ശേഷമാണ് നെയാദിയും സംഘവും മെഡിക്കല്‍ പരിശോധനകള്‍ക്കായി ഹൂസ്റ്റണിലേക്ക് പോയത്. ഗുരുത്വാകര്‍ഷണവുമായി പൊരുത്തപ്പെടാന്‍ ഫിസിയോതെറാപ്പിയുള്‍പ്പെടെയുള്ള ചികിത്സകള്‍ക്ക് ഇവര്‍ വിധേയരാവും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: