Categories: Cricket

ഏഷ്യാ കപ്പ് : ഇന്ത്യക്ക് 10 വിക്കറ്റ് വിക്കറ്റ് ജയം

മഴ നിയമപ്രകാരമാണ് ഇന്ത്യന്‍ ജയം

Published by

കാന്‍ഡി:ഏഷ്യാ കപ്പില്‍ നേപ്പാളിനെതിരായ മത്സരത്തില്‍ ഇന്ത്യക്ക് 10 വിക്കറ്റ് വിക്കറ്റ് ജയം.മഴ നിയമപ്രകാരമാണ് ഇന്ത്യന്‍ ജയം.

ഇന്ത്യന്‍ ഇന്നിംഗ്‌സിന്റെ മൂന്നാം ഓവറില്‍ മഴ പെയ്തതിനെ തുടര്‍ന്ന് മത്സരം 23 ഓവറാക്കി ചുരുക്കി. ഓപ്പണര്‍മാരായ ശുഭ്മന്‍ ഗില്ലും രോഹിത് ശര്‍മയും അര്‍ദ്ധ സെഞ്ച്വറി നേടി. ക്യാപ്റ്റന്‍ രോഹിത് ശര്‍മ 59 പന്തില്‍ 74 റണ്‍സ് നേടി പുറത്താവാതെ നിന്നു. ശുഭ്മന്‍ ഗില്‍ 62 പന്തില്‍ പുറത്താവാതെ 67 റണ്‍സ് നേടി.

147 റണ്‍സിന്റെ അപരാജിത കൂട്ടുകെട്ടാണ് ഗില്ലും രോഹിതും ചേര്‍ന്ന് ആദ്യ വിക്കറ്റില്‍ നേടിയത്.ആദ്യം ബാറ്റ് ചെയ്ത നേപ്പാള്‍ 48.2 ഓവറില്‍ 230 റണ്‍സിന് എല്ലാവരും പുറത്തായി.58 റണ്‍സ് നേടി ആസിഫ് ഷെയ്ഖ് നേപ്പാളിന്റെ ടോപ്പ് സ്‌കോറര്‍ ആയി. സോംപാല്‍ കാമി 48 റണ്‍സ് നേടി.. കുശാല്‍ ഭുര്‍ട്ടല്‍ 38 റണ്‍സെടുത്തു. ഇന്ത്യയുടെ മോശം ഫീല്‍ഡിംഗും നേപ്പാളിനെ തുണച്ചു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by