ലാഹോര്‍: നീണ്ട 17 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഇന്ത്യന്‍ ക്രിക്കറ്റ് പ്രതിനിധികള്‍ പാകിസ്ഥാനില്‍. ഇന്ത്യന്‍ ക്രിക്കറ്റ് കണ്ട്രോള് ബോര്‍ഡ്(ബിസിസിഐ) അധ്യക്ഷന്‍ റോജര്‍ ബിന്നി, ഉപാധ്യക്ഷന്‍ രാജീവ് ശുക്ല, രണ്ട് ഉദ്യോഗസ്ഥര്‍ എന്നിവരടങ്ങുന്ന സംഘമാണ് പാകിസ്ഥാനിലേക്ക് തിരിച്ചത്. പാകിസ്ഥാന് ക്രിക്കറ്റ് ബോര്‍ഡിന്റെ(പിസിബി) ക്ഷണപ്രകാരം ആണ് സന്ദര്‍ശനം. വാഗാ അതിര്‍ത്തി കടന്നാണ് ബിസിസിഐ സംഘം പാകിസ്ഥാനിലേക്ക് കടന്നത്.
പിസിബിയുടെ ക്ഷണപ്രകാരം രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനാണ് പോകുന്നതെന്ന് എംപികൂടിയായ രാജീവ് ശുക്ല മാധ്യമങ്ങളോട് പറഞ്ഞു. ഇതില്‍ രാഷ്ട്രീയമൊന്നുമില്ല, ഏഷ്യാകപ്പ് ക്രിക്കറ്റിന്റെ ആതിഥേയരെന്ന നിലയില്‍ മത്സരം വീക്ഷിക്കുന്നതടക്കമുള്ള ആവശ്യങ്ങള്‍ക്കായി ക്ഷണിച്ചു. മറ്റ് ചര്‍ച്ചകളൊന്നും അജണ്ടയിലില്ലെന്നും ഇതില്‍ അശേഷം രാഷ്ട്രീയമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: