കൊച്ചി: ഗെയിമിങ് പ്രൊഫഷനാക്കാന്‍ താല്പര്യം വര്‍ധിക്കുന്നു. വിദ്യാര്‍ഥികള്‍ക്കും സാങ്കേതികവിദ്യാരംഗത്തുളളവര്ക്കുമിടയില് ഇ- ഗെയിമിങ് ഫെഡറേഷനും കൊല്‍ക്കത്തയിലെ ഇന്ത്യന്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍സ്റ്റിറ്റിയൂട്ടും ചേര്‍ന്നാണ് സര്‍വേ നടത്തിയത്.
ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ 72.5% പേരും കേരളത്തില്‍നിന്ന് സര്‍വേയില്‍ പങ്കെടുത്ത 100% പേരും ഓണ്‍ലൈന്‍ ഗെയിമിങ് മേഖലയില്‍ ജോലിയെടുക്കാന്‍ താല്പര്യപ്പെട്ടുവെന്ന് ഇന്ത്യന്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍സ്റ്റിറ്റിയൂട്ട് അധികൃതര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ഗെയിമിങ്ങിലൂടെ ഐടി മേഖലയിലുളള സ്കില്‍ വളര്‍ത്താന്‍ സാധിക്കുമെന്നാണ് വിദ്യാര്‍ഥികളുടെ പൊതുഅഭിപ്രായം. ഇത് രാജ്യത്ത് ഒരു സോഫ്റ്റ്വെയര് വിപ്ലവത്തിന് വഴി തുറക്കുമെന്നാണ് സര്‍വേയുടെ കണ്ടെത്തല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: