ഇസ്ലാമബാദ്: പാക് അധിനിവേശ കശ്മീരിലെ ജില്ജിത്തിലും ബാള്‍ട്ടിസ്ഥാനിലും പാക് സര്‍ക്കാരിനെതിരെ കലാപം. ഭരണകൂടത്തെ വെല്ലുവിളിച്ച് ആയിരങ്ങള്‍ തെരുവിലിറങ്ങിക്കഴിഞ്ഞു.
ഇന്ധന വിലവര്‍ദ്ധനയും വൈദ്യുതി നിരക്ക് കൂട്ടിയതും ജനജീവിതം തകര്‍ത്തെറിഞ്ഞിരിക്കുകയാണ്. ജില്‍ജിത്ത് ബാള്‍ട്ടിസ്ഥാനിലെ സ്കര്‍ദുവിലാണ് ശക്തമായ പ്രതിഷേധം.
അതിര്‍ത്തി വാതിലുകള്‍ തകര്‍ക്കണമെന്നും കാര്‍ഗിലിലേക്ക് പോകണമെന്നും നേതാക്കള്‍ ജനങ്ങളോട് ആവശ്യപ്പെടുന്ന വീഡിയോ പുറത്തുവന്നു. നിങ്ങള്‍ എല്ലാ അതിര് വരമ്പുകളും കടന്നിരിക്കുകയാണെന്നും ഇനി സഹിക്കില്ലെന്നും നേതാക്കള്‍ പാകിസ്ഥാന് ഭരണകൂടത്തോട് പറയുന്നതും വീഡിയോയില്‍ വ്യക്തമാണ്. പാകിസ്ഥാനില്‍ ലിറ്റര്‍ പെട്രോളിന് 305 രൂപയാണ്. 14.91 രൂപാണ് കഴിഞ്ഞ ദിവസം ഒറ്റയടിക്ക് വര്‍ദ്ധിച്ചത്. ഹൈസ്പീഡ് പെട്രോളിന് 311.84 രൂപയാണ് വില.
രാജ്യത്ത് വൈദ്യുതി പ്രതിസന്ധിയും രൂക്ഷമാണ്. പ്രധാന നഗരമായ കറാച്ചിയെയും പെഷവാറിനെയും വൈദ്യുതി പ്രതിസന്ധി സാരമായി ബാധിച്ചിരിക്കുകയാണ്. പ്രമുഖ വ്യാപാര സ്ഥാപനങ്ങളും വൈദ്യുതി ഇല്ലാത്തതിനാല്‍ പ്രവര്‍ത്തനം നിര്‍ത്തിവെച്ചിരിക്കുകയാണ്. ഫാക്ടറികളുടെയും നിര്‍മ്മാണ യൂണിറ്റുകളുടെയും പ്രവര്‍ത്തനങ്ങളും നിലച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: