കാന്‍ഡി : ഏഷ്യാ കപ്പ് ക്രിക്കറ്റില്‍ ഇന്ത്യക്കെതിരായ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത നേപ്പാള്‍ 48.2 ഓവറില്‍ 230 റണ്‍സിന് എല്ലാവരും പുറത്തായി. മോശം ഫീല്‍ഡിംഗാണ് നേപ്പാളിന് ഇത്രയും സ്‌കോര്‍ നേടാന്‍ സഹായകമായത്.
നിരവധി ക്യാച്ചുകളാണ് ഇന്ത്യന്‍ ഫീല്‍ഡര്‍മാര്‍ കൈവിട്ട് കളഞ്ഞത്. ഓപ്പണര്‍മാരായ കുശാല്‍ ബുര്‍ടെലും ആസിഫ് ഷെയ്ഖും ഓപ്പണിംഗ് വിക്കറ്റില്‍ 65 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ശാര്‍ദുല്‍ താക്കൂര്‍ ഭുര്‍ട്ടലിനെ 38(25) പുറത്താക്കി.
രവീന്ദ്ര ജഡേജയും മുഹമ്മദ് സിറാജും മൂന്ന് വിക്കറ്റ് വീതം നേടി. 30-ാം ഓവറില്‍ സിറാജ് പുറത്താക്കുന്നതിന് മുമ്പ് ആസിഫ് 58(97) റണ്‍സെടുത്ത് ഇന്ത്യക്കെതിരെ അര്‍ദ്ധ സെഞ്ച്വറി നേടുന്ന ആദ്യ നേപ്പാള്‍ താരമായി.
47-ാം ഓവറില്‍ മുഹമ്മദ് ഷമിയുടെ പന്തില്‍ പുറത്താകും മുമ്പ് സോംപാല്‍ കാമി 48(56) റണ്‍സെടുത്തു. പാകിസ്ഥാന്‍ ഇതിനകം മൂന്ന് പോയിന്റുമായി സൂപ്പര്‍ 4-ലേക്ക് യോഗ്യത നേടിയിട്ടുണ്ട്, നിലവില്‍ 1 പോയിന്റുമായി ഇന്ത്യ രണ്ടാം സ്ഥാനത്താണ്. നേപ്പാള്‍ ഇതുവരെ പോയിന്റൊന്നും നേടിയിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: