തിരുവനന്തപുരം: കേരള മീഡിയ അക്കാദമി ചെന്നൈയിലെ വിവിധ മലയാളി സംഘടനകളുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന ‘മീഡിയ മീറ്റ് 2023’ തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന് ഉദ്ഘാടനം ചെയ്യും.
എട്ടിന് വൈകിട്ട് അഞ്ചിന് ചെന്നൈ മലയാളി ക്ലബ് ഓഡിറ്റോറിയത്തിലാണ് സമ്മേളനം. മാധ്യമ പ്രവര്ത്തകന് ബി.ആര്.പി. ഭാസ്കറിന്റെ ദി ചെയ്ഞ്ചിങ് മീഡിയ സ്കേപ് എന്ന പുസ്തകത്തിന്റെ പ്രകാശനവും പ്രമുഖ മാധ്യമപ്രവര്ത്തകന് ശശികുമാറിനെ ആസ്പദമാക്കി മീഡിയ അക്കാദമി നിര്‍മിച്ച ഡോക്യുഫിക്ഷന്റെ യുട്യൂബ് ചാനല്‍ പ്രദര്‍ശന ഉദ്ഘാടനവും തമിഴ്നാട് മുഖ്യമന്ത്രി നിര്‍വ്വഹിക്കും.
മുന്‍മന്ത്രി എം.എ. ബേബി പുസ്തകം ഏറ്റുവാങ്ങും. കേരള മീഡിയ അക്കാദമി ചെയര്മാന് ആര്.എസ്. ബാബു അധ്യക്ഷനാകും. പ്രമുഖ മാധ്യമപ്രവര്ത്തകന് എന്‍.റാം, പിആര്‍ഡി ഡയറക്ടര്‍ ടി.വി.സുഭാഷ്, മലയാള മിഷന് തമിഴ്നാട് ചെയര്മാന് ഡോ.എ.വി.അനൂപ്, ഗോകുലം ഗോപാലന്, എന്‍.കെ.പണിക്കര്‍, ശിവദാസന്‍ പിളള, അക്കാദമി സെക്രട്ടറി കെ.ജി.സന്തോഷ് എന്നിവര്‍ സംസാരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: