കൊടകര : കനകമല വട്ടേക്കാട് വൃന്ദാരണ്യം അന്താരാഷ്‌ട്ര ശ്രീകൃഷ്ണകേന്ദ്രത്തിന്റെ റിസർച്ച് സെൻറർ ഓഫീസ് ഉദ്ഘാടനം ആർഎസ്എസ് വിഭാഗ സംഘചാലക് ആമേട വാസുദേവൻ നമ്പൂതിരി നിർവഹിച്ചു.
പ്രാന്തകാര്യവാഹ് പി.എൻ. ഈശ്വരൻ അനുഗ്രഹ പ്രഭാഷണം നടത്തി. ക്ഷേത്രീയ സഹ സമ്പർക്ക പ്രമുഖ പി.എൻ. ഹരികൃഷ്ണൻ , വിഭാഗ് സംഘചാലകുമാരായ കെ. എസ്. പത്മനാഭൻ , കെ. ആർ. അച്യുതൻ, ബാലഗോകുലം സംസ്ഥാന അധ്യക്ഷൻ കെ.പി. ബാബുരാജ്, പ്രാന്തീയ ഗോസേവാ പ്രമുഖ് കെ. കൃഷ്ണൻകുട്ടി, ഐഎസ്കെ കുവൈറ്റ് സമിതി സെക്രട്ടറി മോഹൻ കുമാർ, പഞ്ചായത്തംഗം സജിനി സന്തോഷ്, ഐഎസ്കെ വൈസ് ചെയർമാൻ നീലകണ്ഠൻ നമ്പൂതിരി, എൻ.പി. ശിവൻ എന്നിവർ സംസാരിച്ചു.

ഐഎസ്കെ ജനറൽ സെക്രട്ടറി ശശി അയ്യഞ്ചിറ സ്വാഗതവും ട്രഷറർ ടി.പി. പ്രസന്നൻ നന്ദിയും പറഞ്ഞു. അന്താരാഷ്‌ട്ര ശ്രീ കൃഷ്ണ കേന്ദ്രത്തിന്റെ 50 ഓളം വരുന്ന പദ്ധതികളുടെ ഏകോപനത്തിനായാണ് റിസർച്ച് സെൻറർ കാര്യാലയം ആരംഭിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: