ഇസ്ലാമാബാദ്: പാകിസ്ഥാനില്‍ ഭീകരാക്രമണങ്ങളില്‍ 83 ശതമാനം വര്‍ധനവുണ്ടായതായി പാകിസ്ഥാന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ കോണ്‍ഫഌക്റ്റ് ആന്‍ഡ് സെക്യൂരിറ്റി സ്റ്റഡീസ് (പിഐസിഎസ്എസ്) റിപ്പോര്‍ട്ട്. ഒമ്പത് വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന കണക്കാണിത്.
ആഗസ്ത് മാസത്തില്‍ രാജ്യത്തുടനീളം ഭീകരാക്രമണങ്ങളില്‍ ഗണ്യമായ വര്‍ധനയുണ്ടായി. ഇതുവരെ 99 ഭീകരാക്രമണങ്ങള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 2014 നവംബറിന് ശേഷം ഒരു മാസത്തിനിടെ രേഖപ്പെടുത്തിയ ഏറ്റവും വലിയ സംഖ്യയാണിത്. നാല് ചാവേര്‍ ആക്രമണങ്ങളും ഉണ്ടായതായി റിപ്പോര്‍ട്ടിലുണ്ട്.
അതേസമയം, ജൂലൈ മാസത്തില്‍ അഞ്ച് ചാവേര്‍ ആക്രമണങ്ങളാണ് ഉണ്ടായത്. ഒരു വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന ആക്രമണമാണിത്. ഈ വര്‍ഷം എട്ട് മാസത്തില്‍ രാജ്യത്ത് 22 ചാവേര്‍ ആക്രമണങ്ങളാണ് ഉണ്ടായത്.
അതില്‍ 227 പേര്‍ കൊല്ലപ്പെടുകയും 497 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ആക്രമണങ്ങളില്‍ 24 ഭീകരര്‍ കൊല്ലപ്പെട്ടു. 69 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ആഗസ്തില്‍ ഏറ്റവും കൂടുതല്‍ ഭീകരാക്രമണം ഉണ്ടായ പ്രദേശങ്ങള്‍ ബലൂചിസ്ഥാനും മുന്‍ ഫെഡറല്‍ അഡ്മിനിസ്‌ട്രേറ്റഡ് ട്രൈബല്‍ ഏരിയകളും (എഫ്എടിഎ) ആയിരുന്നു.
ബലൂചിസ്ഥാനില്‍ ഭീകര ആക്രമണങ്ങളില്‍ 65 ശതമാനം വര്‍ധനയുണ്ടായി. ജൂലൈയിലെ 17 ആയിരുന്നത് ആഗസ്റ്റില്‍ 28 ആയി. എഫ്എടിഎയില്‍ 106 ശതമാനം വര്‍ധനവ് രേഖപ്പെടുത്തി, ജൂലൈയിലെ 18ല്‍ നിന്ന് ആഗസ്തില്‍ 37 ആയതായും കണക്കുകള്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: