ഹൈദരാബാദ്: ബാങ്ക് കവര്‍ച്ചാ ശ്രമം പരാജയപ്പെട്ടെങ്കിലും സുരക്ഷാ സംവിധാനത്തെ പ്രശംസിച്ച മോഷ്ടാവിന്റെ കുറിപ്പ് ശ്രദ്ധ നേടി. കഴിഞ്ഞ മാസം 31ന് തെലങ്കാന ഗ്രാമീണ ബാങ്കിന്റെ ഒരു ശാഖയിലാണ് സംഭവം. ബാങ്ക് കൊള്ളയടിക്കാനെത്തിയ മോഷ്ടാവിന് പക്ഷേ, അതിനു സാധിച്ചില്ല.
ശ്രമം പരാജയപ്പെട്ടതോടെ മോഷ്ടാവിന് മോഹഭംഗമായി. പക്ഷേ, ബാങ്കിന്റെ സുരക്ഷാ സംവിധാനത്തെ പ്രശംസിക്കാന്‍ മോഷ്ടാവ് മറന്നില്ല. ‘എന്റെ വിരലടയാളം ഉണ്ടാവില്ല. നല്ല ബാങ്ക്. ഒരു രൂപ പോലും കിട്ടിയില്ല. അതുകൊണ്ട് എന്നെ പിടിക്കരുത് എന്നായിരുന്നു കുറിപ്പ്. പിറ്റേന്ന് രാവിലെ എത്തിയ ബാങ്ക് ജീവനക്കാരാണ് കുറിപ്പ് കണ്ടത്.
ബാങ്കിന്റെ ലോക്കറുകള്‍ കുത്തിത്തുറക്കാനാവാതെ വന്നതോടെയാണ് കള്ളന് ബാങ്കിന്റെ സുരക്ഷാ സംവിധാനത്തെ പുകഴ്ത്തിയുള്ള കുറിപ്പെഴുതിവച്ചത്. കള്ളന്റെ ദൃശ്യങ്ങള്‍ സിസിടിവി ക്യാമറകളില്‍ പതിഞ്ഞെങ്കിലും മുഖം മറച്ചിട്ടുണ്ട്. വിലപിടിപ്പുള്ള വസ്തുക്കളൊന്നും നഷ്ടപ്പെട്ടിട്ടില്ലെന്ന് ബാങ്ക് ജീവനക്കാര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: