ന്യൂദല്‍ഹി: ഏഷ്യാ കപ്പില്‍ കഴിഞ്ഞ ദിവസം ശ്രീലങ്കയില്‍ നടന്ന മത്സരത്തിനിടെ ഇന്ത്യയുടെയും പാകിസ്ഥാന്റെയും കളിക്കാര്‍ തമ്മില്‍ സൗഹൃദം പങ്കിട്ടതിനെതിരെ ഇന്ത്യയുടെ മുന്‍ താരം ഗൗതം ഗംഭീര്‍ രംഗത്ത് വന്നു. ഇത്തരം സൗഹൃദങ്ങള്‍ ബൗണ്ടറിയ്ക്ക് പുറത്ത് മതിയെന്നും 140 കോടി ഇന്ത്യക്കാരെ പ്രതിനിധീകരിച്ചാണ് കളിക്കുന്നതെന്ന് ഓര്‍മ്മ വേണമെന്നും ഗംഭീര്‍ പറഞ്ഞു. സ്റ്റാര്‍ സ്പോര്‍ട്സിലെ ചര്‍ച്ചയിലാണ് ഗംഭീര്‍ ഇങ്ങനെ പറഞ്ഞത്.
രാജ്യത്തിനായി കളിക്കുമ്പോള്‍ എതിരാളികളുമായി സൗഹൃദം വേണ്ടതില്ല. കഴിഞ്ഞ ദിവസം കണ്ട രീതി ഗ്രൗണ്ടിന് പുറത്ത് മതി. പണ്ട് എങ്ങനെയും ജയിക്കാനുളള വാശി ടീമിന് ഉണ്ടായിരുന്നുവെന്നും ഇന്നതില്ലെന്നും ഗംഭീര്‍ പറയുന്നു.
വിരാട് കോഹ്ലിയെ പോലുളള കളിക്കാര്‍ പാക് താരങ്ങളുമായി തമാശ പങ്കിടുന്ന ചിത്രങ്ങള്‍ വൈറലായതിന് പിന്നാലെയാണ് ഗംഭീര്‍ വിമര്‍ശനം നടത്തിയത്.
മഴ മൂലം മത്സരം ഉപേക്ഷിച്ച് ടീമുകള്‍ പോയിന്റ് പങ്കുവയ്ക്കുകയായിരുന്നു. മത്സരത്തിനിടെ ഗ്രൗണ്ടിലും ഡ്രസിംഗ് റൂമിലും ഇന്ത്യ പാകിസ്ഥാന് താരങ്ങള്‍ പരസ്പരം സംസാരിച്ച് തമാശകള്‍ പങ്കിടുന്ന വിഡിയോ ദൃശ്യങ്ങള്‍ സമൂഹമാദ്ധ്യമങ്ങളില്‍ വൈറലാണ്.
പാകിസ്ഥാന്റെ മുന്‍ താരം കമ്രാന്‍ അക്മലുമായി അടുത്ത സൗഹൃദമാണ് തനിക്കുളളതെന്നും ഗൗതം ഗംഭീര്‍ വെളിപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: