ബംഗളുരു: ചന്ദ്രനില്‍ 14 ദിവസം നീണ്ടു നിന്ന പകല്‍ അവസാനിക്കുമ്പോള്‍, ചന്ദ്രോപരിതലത്തില്‍ ഇറക്കിയ പ്രഗ്യാന്‍ റോവറിന്റെ പ്രവര്‍ത്തനം നിര്‍ത്തിവച്ചു. സൗരോര്‍ജ്ജത്തിലാണ് ഇത് പ്രവര്‍ത്തിച്ചു വന്നത് എന്നതിനാലാണിത്.
പേലോഡുകള്‍ ഓഫാക്കിയെന്നും ചന്ദ്രയാന്‍ 3 റോവര്‍ സ്ലീപ്പ് മോഡിലേക്ക് മാറ്റിയെന്നും ഐഎസ്ആര്‍ഒ ട്വീറ്റില്‍ അറിയിച്ചു.റോവറിന്റെ ബാറ്ററി പൂര്‍ണമായി ചാര്‍ജ്ജ് ചെയ്തിട്ടുണ്ട്.
സെപ്തംബര്‍ 22-ന് പ്രതീക്ഷിക്കുന്ന അടുത്ത സൂര്യോദയത്തില്‍ പ്രകാശം സ്വീകരിക്കാന്‍ ലക്ഷ്യമിട്ട് റിസീവര്‍ ഓണാക്കിയിട്ടുണ്ട്. അന്ന് റോവറിനെ വീണ്ടും പ്രവര്‍ത്തിപ്പിച്ച് തുടങ്ങാമെന്നാണ് കരുതുന്നത്. അത് സാധ്യമായില്ലെങ്കില്‍ റോവര്‍ ഇന്ത്യയുടെ ചാന്ദ്ര അംബാസഡറെന്ന പോലെ ചന്ദ്രോപരിതലത്തില്‍ നിലനില്ക്കും.
റോവര്‍, ചന്ദ്രനിലെ മണ്ണിന്റെയും പാറകളുടെയും നിര്‍ണായക വിവരങ്ങള്‍ ഇതിനകം അയച്ചിരുന്നു. സള്‍ഫര്‍, അലുമിനിയം, സിലിക്കണ്‍, കാല്‍സ്യം, ഇരുമ്പ് എന്നിവയുടെ സാന്നിധ്യം ചന്ദ്രനിലുണ്ടെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: