കൊച്ചി: മോൻസൻ മാവുങ്കൽ പുരാവസ്തു തട്ടിപ്പു കേസിൽ മുൻ ഡിഐജി എസ്.സുരേന്ദ്രന്റെ ഭാര്യ ബിന്ദുലേഖയ്‌ക്ക് ക്രൈംബ്രാഞ്ച് നോട്ടീസ്. വെള്ളിയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാവാനാണ് നോട്ടീസ്. സുരേന്ദ്രന്റെ വീട്ടിൽ വച്ച് സാമ്പത്തിക ഇടപാട് നടന്നിട്ടുണ്ടെന്ന മൊഴിയുടെ അടിസ്ഥാനത്തിലാണ് ക്രൈംബ്രാഞ്ചിന്റെ നീക്കം.
അറസ്റ്റ് അടക്കമുള്ള നടപടികളിലേക്ക് ക്രൈംബ്രാഞ്ച് പോയെക്കുമെന്നാണ് വിവരം. ഇത് മുൻ കൂട്ടി കണ്ട് മുൻകൂർ ജാമ്യത്തിനായുള്ള നീക്കം നടത്തുന്നതായാണ് സൂചന. മോൻസൻ വ്യാജ പുരാവസ്തുക്കൾ കൈമാറിയ ശിൽപി സന്തോഷിനേയും ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യും. എസ്. സുരേന്ദ്രന്റെ ഭാര്യയേയും ശിൽപി സന്തോഷിനേയും പ്രതി ചേർത്ത് ക്രൈംബ്രാഞ്ച് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചിരുന്നു.
മോൻസന്റെ അക്കൗണ്ടിൽ നിന്നും ബിന്ദുലേഖയുടെ അക്കൗണ്ടിലേക്ക് പണമെത്തിയതായാണ് കണ്ടെത്തൽ. പുരാവസ്തു തട്ടിപ്പു കേസിൽ നാലാം പ്രതിയായ മുൻ ഡിഐജി എസ്. സുരേന്ദ്രനെ ക്രൈംബ്രാഞ്ച് നേരത്തെ അറസ്റ്റു ചെയ്തിരുന്നു. പിന്നീട് ജാമ്യത്തിൽ വിടുകയും ചെയ്തിരുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക: