തിരുവനന്തപുരം: പ്രീപ്രൈമറി മുതല്‍ ഹയര്‍ സെക്കന്‍ഡറി തലം വരെയുള്ള വിദ്യാര്‍ത്ഥികളുടെ വിവരങ്ങള്‍ ശേഖരിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന് കീഴിലുള്ള (യുഡൈസ് പ്ലസ്) വെബ് സൈറ്റില്‍ അപ്ലോഡ് ചെയ്യാനുള്ള അധ്യാപകരുടെ ശ്രമം അട്ടിമറിക്കാനും നീക്കം.
യുഡൈസ് പ്ലസ് വെബ്സൈറ്റില്‍ വിദ്യാര്‍ത്ഥികളുടെ വിവരങ്ങള്‍ക്കൊപ്പം രക്ഷിതാക്കളുടെ വിവരങ്ങളും നല്‍കണം. എന്നാല്‍ ക്യുഐപി യോഗത്തിന് ശേഷം വിദ്യാഭ്യാസ വകുപ്പ് ഇറക്കിയ സര്‍ക്കുലറില്‍ രക്ഷിതാവിന്റെ പേരും ഫോണ്‍ നമ്പരും നല്‍കേണ്ടതില്ലെന്നാണ് സര്‍ക്കുലര്‍. രക്ഷിതാവിന്റെ പേരും ഫോണ്‍ നമ്പരും നല്കിയാല് മാത്രമേ വിവരങ്ങള്‍ വെബ്സൈറ്റില്‍ സബ്മിറ്റ് ചെയ്യാനാകൂ. ഇത് വിവരങ്ങള്‍ നല്‍കുന്നത് മനപൂര്‍വ്വം തടയാനുള്ള ശ്രമമാണെന്ന് അധ്യാപകര്‍ പറയുന്നു.
ലോക്സഭാ തെരഞ്ഞെടുപ്പിനായി ഈ വിവരങ്ങള്‍ ഉപയോഗപ്പെടുത്തുമെന്ന വ്യാജപ്രചാരണം നടത്തിയാണ് വിവരങ്ങള്‍ നല്‍കുന്നത് അട്ടിമറിക്കുന്നത്. കേന്ദ്രാവിഷ്കൃത പദ്ധതികള്‍, കേന്ദ്ര സര്‍ക്കാര്‍ റാങ്കിങ്ങുകള്‍ എന്നിവയക്ക് അടിസ്ഥാനമാക്കാനാണ് യുഡൈസ് പ്ലസില്‍ വിവരങ്ങള്‍ നല്‍കുന്നതെന്ന് സര്‍ക്കുലറില്‍ തന്നെ വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കിയിട്ടുമുണ്ട്. വിവരങ്ങള്‍ നല്കാനാകാതെ വന്നാല്‍ കേന്ദ്ര ഗ്രാന്റടക്കം നഷ്ടമാകും.
എസ്സി എസ്ടി ഗ്രാന്റും ഉള്‍പ്പെടുത്താന്‍ നീക്കം
യുഡൈസ് പ്ലസ് വെബ്സൈറ്റില്‍ വിദ്യാര്‍ത്ഥികളുടെ വിവരങ്ങള്‍ നല്കുന്നതിനോടൊപ്പം സ്കോളര്‍ഷിപ്പ് വിവരങ്ങളും നല്‍കണം. അതില്‍ എസ്സി, എസ്ടി ഗ്രാന്റുകള്‍, ഒബിസി ഗ്രാന്റുകള്‍ തുടങ്ങിയവയും സര്‍ക്കാരിന്റെ സാമ്പത്തിക സഹായവും സ്കോളര്‍ഷിപ്പായി കാണിക്കാനാണ് നീക്കം. ഇതോടെ സ്കോളര്‍ഷിപ്പ് അഥവാ മിടുക്കരായ കുട്ടികളുടെ എണ്ണം കൂടും. സംസ്ഥാനത്തിന് ഉയര്‍ന്ന നിലവാരം ഉണ്ടെന്ന് കാണിക്കാനാണ് നീക്കം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: