Wednesday, July 9, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

തൊഴിലിന്റെ ഭാവിക്കുള്ള ഒരു ചട്ടക്കൂട്

അതുല്‍ കുമാര്‍ തിവാരി by അതുല്‍ കുമാര്‍ തിവാരി
Sep 3, 2023, 05:00 am IST
in Vicharam, Article
FacebookTwitterWhatsAppTelegramLinkedinEmail

ആഗോള തലത്തില്‍, നാലാം വ്യാവസായിക വിപ്ലവം, ഊര്‍ജ പരിവര്‍ത്തനം, നൂതന സാങ്കേതികവിദ്യകള്‍ എന്നിവയാല്‍ സ്വാധീനിക്കപ്പെടുക്കുന്ന ‘തൊഴിലിന്റെ ഭാവി’, അവയുടെ നിര്‍വ്വഹണ രീതികളിലുള്‍പ്പെടെ വലിയ മാറ്റത്തിന് വിധേയമാകുന്നതിന് സാക്ഷ്യം വഹിക്കുകയാണ് നാം. ‘തൊഴില്‍’, ‘തൊഴിലിടം’, ‘തൊഴില്‍ശക്തി’ എന്നീ മേഖലകളില്‍ സമഗ്ര പരിവര്‍ത്തനത്തിന് നൂതന സാങ്കേതികവിദ്യകള്‍ കാരണമായിട്ടുണ്ട്. ഉന്നതമായ അറിവും സാമൂഹിക-വൈകാരിക നൈപുണ്യവും ആവശ്യമായ പുതിയ തൊഴിലുകളുടെ ആവിര്‍ഭാവം, സമസ്ത മേഖലകളിലും തൊഴില്‍ ഘടനയില്‍ തന്നെ അടിസ്ഥാനപരമായ മാറ്റത്തിന് കാരണമായിട്ടുണ്ട്. സാമൂഹിക സാമ്പത്തിക മേഖലകളിലെല്ലാം ‘തൊഴിലിന്റെ ഭാവി’ സംബന്ധിച്ച ശുഭാപ്തി വിശ്വാസത്തിനൊപ്പം ന്യായമായ ആശങ്കകളും നിലനില്‍ക്കുന്നു.
ഈ വ്യാപ്തിയിലുള്ള ആഗോള പരിവര്‍ത്തനങ്ങള്‍ക്ക് ലക്ഷ്യമിടുമ്പോള്‍ ആഴത്തിലുള്ള പര്യാലോചനകള്‍ ആവശ്യമാണ്. ആഗോള ജിഡിപിയുടെ 85% സംഭാവന ചെയ്യുകയും ആഗോള ജനസംഖ്യയുടെ മൂന്നില്‍ രണ്ട് ഭാഗത്തെ പ്രതിനിധീകരിക്കുകയും ചെയ്യുന്ന ജി 20, അതിന്റെ എല്ലാ സാമ്പത്തിക സാമൂഹിക മാനങ്ങളോടെയും, ‘തൊഴിലിന്റെ ഭാവി’ സംബന്ധിച്ച ചര്‍ച്ച നടത്തുന്നതിനുള്ള ശരിയായ വേദി തന്നെയാണ്. ആഗോള നന്മ ലക്ഷ്യമിട്ട് ‘തൊഴിലിന്റെ ഭാവി’ സംബന്ധിച്ച ആധുനിക പ്രവണതകളെ നിയന്ത്രിക്കുന്നതിനും സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുന്നതിനും ആവശ്യമായ ഒരു ചട്ടക്കൂട് സൃഷ്ടിക്കാന്‍ രാഷ്‌ട്രങ്ങളുടെ പരസ്പര പൂരകമായ ശക്തിയിലൂടെ ജി20ന് സാധിക്കും. നൈപുണ്യ വികസന തന്ത്രങ്ങള്‍, കാര്യക്ഷമത വര്‍ദ്ധിപ്പിക്കുന്നതിലെ അനുബന്ധ വശങ്ങള്‍, തുടര്‍ വിദ്യാഭ്യാസം, നിരീക്ഷണം എന്നിവ ഇന്ത്യയുടെ ജി20 അദ്ധ്യക്ഷതയുടെ മുഖമുദ്രയായി സ്ഥാപിക്കപ്പെടുകയും ലോകമെമ്പാടും ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്ക് പ്രസക്തി കൈവരികയും ചെയ്തു. ജീവിതത്തെ മുന്നോട്ടു നയിക്കുന്നതിനും സമൂഹത്തിന് സംഭാവന നല്‍കുന്നതിനും വളര്‍ന്നുവരുന്ന തൊഴില്‍ വിപണികളില്‍ അഭിവൃദ്ധിപ്പെടുന്നതിനും ആവശ്യമായ വൈദഗ്ധ്യം ഉറപ്പാക്കി പഠിതാക്കളെ സജ്ജരാക്കാന്‍ ഉതകുന്ന വിദ്യാഭ്യാസ, പരിശീലന സംവിധാനങ്ങള്‍ പുനര്‍രൂപകല്‍പ്പന ചെയ്യുന്നതിനുള്ള ചുമതല ഏറ്റെടുക്കുന്നതിനുള്ള അവസരമാണ് ജി20നും ലോകത്തിനും കൈവന്നിരിക്കുന്നത്.
ഓട്ടോമേഷന്‍, ബിഗ് ഡാറ്റ, എഐ, മറ്റ് ആധുനിക സാങ്കേതിക വിദ്യകള്‍ തുടങ്ങി, നമുക്ക് ചുറ്റുമുണ്ടായിക്കൊണ്ടിരിക്കുന്ന ദ്രുതഗതിയിലുള്ള മുന്നേറ്റങ്ങളില്‍ ‘തൊഴിലിന്റെ ഭാവി’ വ്യക്തമാക്കുന്ന പ്രധാന ഘടകങ്ങള്‍ ദൃശ്യമാണ്. ഉത്പാദനക്ഷമതയില്‍ ബഹുഗുണീകൃതമായ വളര്‍ച്ച കൈവരിക്കാന്‍ ഇതിലൂടെ സാധ്യമായിട്ടുണ്ടെങ്കിലും, തൊഴില്‍ വിപണിയുടെ വ്യാപ്തി, വലുപ്പം, ഉള്‍ക്കൊള്ളല്‍ എന്നിവ സംബന്ധിച്ച് ചോദ്യങ്ങള്‍ ഉയര്‍ന്നു വരുന്നു. ആഗോളതലത്തിലെ ജനസംഖ്യാപരമായ വൈവിധ്യവും, മുന്‍നിര സമ്പദ് വ്യവസ്ഥകളായ ചില രാജ്യങ്ങളില്‍ 2050-ഓടെ തൊഴില്‍ ശേഷിയുള്ള പ്രായക്കാരുടെ സംഖ്യ 25% ലും താഴെയായിരിക്കുമെന്ന പ്രവചനവും ആശങ്കാജനകമാണ്. കൂട്ടായ ജി20 നൈപുണ്യ തന്ത്രങ്ങളും സ്‌കൂള്‍ വിദ്യാഭ്യാസവും സാങ്കേതിക തൊഴിലധിഷ്ഠിത വിദ്യാഭ്യാസ പരിശീലനങ്ങളും നിരന്തരം മെച്ചപ്പെടുത്തുന്നതിനുള്ള ജി 20 വിദ്യാഭ്യാസ, തൊഴില്‍ കര്‍മ്മ സമിതിയുടെ ചര്‍ച്ചകളും പരിശ്രമങ്ങളും ചില മേഖലകളില്‍ കാര്യമായ പുരോഗതി രേഖപ്പെടുത്തിയിരിക്കുന്നു.
ദേശീയ വിദ്യാഭ്യാസ നയം2020, എല്ലാ തലങ്ങളിലും നൈപുണ്യവും തൊഴിലധിഷ്ഠിത വിദ്യാഭ്യാസവും സംയോജിപ്പിക്കുന്നതിനുള്ള സമഗ്രമായ ചട്ടക്കൂട് പ്രദാനം ചെയ്യുന്നു. തടസ്സരഹിത ക്രെഡിറ്റ് ശേഖരണവും കൈമാറ്റവും, തൊഴിലധിഷ്ഠിത-പൊതു വിദ്യാഭ്യാസ സമ്പ്രദായങ്ങള്‍ തമ്മിലുള്ള അതിര്‍വരമ്പുകളില്ലാതാക്കുക, വിവിധ മന്ത്രാലയങ്ങള്‍/വകുപ്പുകള്‍/സംസ്ഥാനങ്ങള്‍ എന്നിവയിലായി വ്യാപിച്ചുകിടക്കുന്ന വിദ്യാഭ്യാസ, നൈപുണ്യ അടിസ്ഥാന സൗകര്യങ്ങള്‍ ഏകീകരിക്കുന്നതിലൂടെയുള്ള നൈപുണ്യ വിതരണം എന്നിവ ദേശീയ വിദ്യാഭ്യാസ നയം വിഭാവനം ചെയ്യുന്നു. പഠനത്തെ കൂടുതല്‍ തൊഴിലധിഷ്ഠിതവും ആരോഗ്യകരവുമാക്കാനും തൊഴിലവസരം വര്‍ദ്ധിപ്പിക്കാനും ഇത് ലക്ഷ്യമിടുന്നു. നമ്മുടെ വിദ്യാഭ്യാസ, നൈപുണ്യ സ്ഥാപനങ്ങള്‍ സമ്പദ്വ്യവസ്ഥയിലും തൊഴില്‍ വിപണിയിലും ദൃശ്യമാകുന്ന മാറ്റങ്ങളുമായി പൊരുത്തപ്പെടാന്‍ മാത്രമല്ല, പൊരുത്തപ്പെടാന്‍ കഴിയുന്ന വ്യക്തികളെ സജ്ജരാക്കാനും നയം വിഭാവനം ചെയ്യുന്നു.
‘തൊഴിലിന്റെ ഭാവിക്കായി’ തൊഴിലാളികളെ സജ്ജരാക്കുകയെന്നത് ബഹുമുഖവും ബഹുപങ്കാളിത്തം ആവശ്യമുള്ളതുമായ ഒരു ഉത്തരവാദിത്തമാണ്. തൊഴില്‍ മേഖലകളിലേക്കും, അനൗപചാരിക നൈപുണ്യത്തിലേക്കും നയിക്കുന്നതിനൊപ്പം സര്‍ഗ്ഗാത്മക, പ്രശ്നപരിഹാര, വിശകലന ശേഷികള്‍ വിദ്യാര്‍ത്ഥികളില്‍ സന്നിവേശിപ്പിക്കാന്‍ വിദ്യാഭ്യാസ-നൈപുണ്യ ആവാസവ്യവസ്ഥയ്‌ക്കാകണം. പുതിയ കാലത്തെ സമ്പദ്വ്യവസ്ഥയ്‌ക്കനുഗുണമാം വിധം അവരെ സുസജ്ജരാക്കണം. യന്ത്രവത്ക്കരണം, ഉപഭോക്തൃ ഇടപഴകലിലും ‘ഷോപ്പ് ഫ്‌ലോര്‍’ രീതികളിലും വലിയ പരിവര്‍ത്തനത്തിന് കാരണമാകുന്ന സാഹചര്യത്തില്‍ ഉത്പാദന, സേവന മേഖലകളില്‍, നിരന്തര നൈപുണ്യ മൂല്യനിര്‍ണ്ണയത്തിന്റെയും വിലയിരുത്തലിന്റെയും ആവശ്യകത ഏറിയിരിക്കുകയാണ്. സൈദ്ധാന്തിക ചിന്താ തലങ്ങള്‍ക്കുപരിയായി പരസ്പരബന്ധിത ലോകത്തില്‍ പകര്‍ന്നുനല്‍കാവുന്ന തൊഴില്‍ നൈപുണ്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ച് നൈപുണ്യ അടിസ്ഥാന സൗകര്യങ്ങള്‍ നവീകരിക്കേണ്ടതുണ്ട്. ഈ പരിവര്‍ത്തനം അക്ഷരാര്‍ത്ഥത്തില്‍ പ്രായോഗിക തലത്തിലെത്തിക്കുന്നതിന് ആവശ്യമായ വൈദഗ്ധ്യവും പ്രേരണയും പ്രാദേശിക/ജില്ല, സംസ്ഥാന, ദേശീയ തലങ്ങളിലെ ബന്ധപ്പെട്ട പങ്കാളികള്‍ക്ക് പകര്‍ന്നു നല്‍കുന്നത് തുടരണം. തൊഴില്‍ ശക്തിയിലെ വനിതാ പങ്കാളിത്തം, ഭൂമിശാസ്ത്രപരമായ പരിമിതികള്‍ മറികടന്ന് സമൂഹത്തിന്റെ താഴെത്തട്ടിലേക്കുള്ള നൈപുണ്യത്തിന്റെ പ്രവേശനം, നവ സമ്പദ് വ്യവസ്ഥയുടെ മുഖ്യധാരയിലേക്ക് പ്രവേശിക്കാന്‍ ബുദ്ധിമുട്ട് നേരിടുന്ന വിഭാഗങ്ങളെ സഹായിക്കുക തുടങ്ങിയ വെല്ലുവിളികള്‍ നേരിടാന്‍ സാങ്കേതിക വിദ്യകള്‍ക്കൊപ്പം നവീനമായ ചില പരിശ്രമങ്ങളും ‘തൊഴിലിന്റെ ഭാവി’ ആവശ്യപ്പെടുന്നു.
ഇന്ത്യയുടെ നേതൃത്വത്തിലുള്ള ‘ഗ്ലോബല്‍ സൗത്ത്’ രാജ്യങ്ങള്‍ ‘തൊഴിലിന്റെ ഭാവി’ ലക്ഷ്യമിട്ട് വിദ്യാഭ്യാസ-നൈപുണ്യ സംവിധാനങ്ങള്‍ നവീകരിക്കുന്നതിന് ആവശ്യമായ പരിഷ്‌കാരങ്ങള്‍ ഏറ്റെടുക്കുമ്പോള്‍, സഹകരണത്തിലൂടെയും ചലനാത്മകതയിലൂടെയും സംജാതമാകുന്ന പരസ്പരപൂരകമായ ഒട്ടേറെ അവസരങ്ങള്‍ ജി20 രാജ്യങ്ങള്‍ക്കായി തുറക്കപ്പെടുകയാണ്.

Tags: Atul Kumar TiwariFrameworkEmploymentFuture IndiaIndustrial revolutionenergy transitionadvanced technologies
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Gulf

പ്രവാസികൾക്ക് വീണ്ടും ഇരുട്ടടി ; സൗദിയിൽ ടൂറിസം മേഖലയിലെ കൂടുതൽ തൊഴിൽ പദവികളിൽ സ്വദേശിവത്കരണം : നടപ്പാക്കുക മൂന്ന് ഘട്ടങ്ങളായി

Kerala

ആത്മഹത്യ ആശ്രിത നിയമനത്തിന് തടസമല്ല, കാണാതായവരുടെ ആശ്രിതര്‍ക്കും നിയമനം

Vicharam

എംഎസ്എംഇ മേഖലയുടെ നവീകരണവും തൊഴില്‍ അവസരങ്ങളും

Vicharam

സാമ്പത്തിക അവലോകന റിപ്പോർട്ട്: പൊതുമേഖലയില്‍ തൊഴില്‍ സ്തംഭനാവസ്ഥ

Kerala

249 കായിക താരങ്ങള്‍ക്ക് നിയമനം നല്‍കി സര്‍ക്കാര്‍ ഉത്തരവ്

പുതിയ വാര്‍ത്തകള്‍

വിമാനത്തിന് അടുത്തെത്തിയ യുവാവ് എഞ്ചിനുള്ളില്‍ കുടുങ്ങി ; ദാരുണമരണം

ഭാര്യയെ ആക്രമിച്ച കേസിലെ പ്രതി നെയ്യാറ്റിന്‍കര സബ് ജയിലില്‍ മരിച്ച നിലയില്‍

മുസ്ലീമാണെങ്കിലും മതത്തിൽ വിശ്വസിക്കുന്നില്ലെന്ന് നടി ഫാത്തിമ സന ​​ഷെയ്ഖ് ; മതം ആളുകളെ പല തെറ്റുകളും ചെയ്യാൻ പ്രേരിപ്പിക്കുന്നു

ദേശീയ പണിമുടക്ക് :ഡയസ്‌നോണ്‍ പ്രഖ്യാപിച്ച് സര്‍ക്കാരും,നടപടി സര്‍ക്കാര്‍ സ്‌പോണ്‍സേഡ് സമരമെന്ന് ആക്ഷേപത്തെ തുടര്‍ന്ന്

ദേശീയ പണിമുടക്ക് : ബുധനാഴ്ച നടത്താനിരുന്ന സര്‍വകലാശാല പരീക്ഷകള്‍ മാറ്റി

‘ ശിവന്റെ വില്ല് ‘ പിനാക റോക്കറ്റിന് ഡിമാൻഡേറുന്നു ; ഇന്ത്യയിൽ നിന്ന് പിനാക ആവശ്യപ്പെട്ട് സൗദി അറേബ്യ

പണിമുടക്കിന്റെ പേരില്‍ വെറ്റില കര്‍ഷകരെ ചതിച്ചു വ്യാപാരികള്‍, ഒരു കെട്ട് വെറ്റിലയ്‌ക്ക് വെറും 10 രൂപ

ഭീകര പ്രവര്‍ത്തന കേസ് : തടിയന്റവിട നസീറിന് സഹായം നല്‍കിയ ജയില്‍ സൈക്യാട്രിസ്റ്റും പൊലീസുകാരനും അറസ്റ്റില്‍

സോണിയയ്‌ക്കും, മല്ലികാർജുൻ ഖാർഗെയ്‌ക്കും , രാഹുലിനും മറുപടി : ഇന്ത്യയിലെ ജനാധിപത്യ രീതികളിൽ സംതൃപ്തരാണെന്ന് 74 ശതമാനം പേർ

കൊച്ചി അമ്പലമേട്ടിലെ കൊച്ചിന്‍ റിഫൈനറി പ്രദേശത്ത് തീപിടുത്തം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies