Monday, March 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

ഡ്യൂറന്റ് കപ്പില്‍ ഇന്ന് കലാശപ്പോര്; ഈസ്റ്റ് ബംഗാള്‍ – മോഹന്‍ ബഗാന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 3, 2023, 04:48 am IST
in Football, Sports

കൊല്‍ക്കത്ത: ഒരുമാസമായി തുടര്‍ന്നുവന്ന 132-ാമത് ഡ്യൂറന്റ് കപ്പ് ഫുട്‌ബോളിന് ഇന്ന് കൊട്ടിക്കലാശം. കൊല്‍ക്കത്തയിലെ സാള്‍ട്ട് ലേക്ക് സ്‌റ്റേഡിയത്തില്‍ വൈകീട്ട് നാലിന് ഈ നഗരത്തെ പ്രതിനിധാനം ചെയ്യുന്ന രണ്ട് കരുത്തന്‍ ടീമുകള്‍ ഏറ്റുമുട്ടും. ഈസ്റ്റ് ബംഗാള്‍ എഫ്‌സിയും മോഹന്‍ ബഗാന്‍ എസ്ജിയും. വൈകീട്ട് നാലിനാണ് ഫൈനല്‍ മത്സരം ആരംഭിക്കുക.
കാല്‍പന്ത് കളിക്ക് കേരളത്തിനുള്ള അതേ തോതില്‍, അല്ലെങ്കില്‍ അതിനേക്കാള്‍ കൂടുതല്‍ വൈകാരിക പിന്തുണയുള്ള നാടാണ് പശ്ചിമ ബംഗാള്‍. അതിനാലാണ് കൊല്‍ക്കത്ത എന്ന ഒരേ നഗരത്തില്‍ ഇന്ത്യയിലെ തന്നെ രണ്ട് വമ്പന്‍ ഫുട്‌ബോള്‍ ക്ലബ്ബുകള്‍ ഉയര്‍ന്നുവന്നത്. ഇവര്‍ രണ്ട് കൂട്ടരും ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ(ഐഎസ്എല്‍) ശക്തരായ ടീമുകളാണ്. മോഹന്‍ ബഗാന്‍ എസ്ജി നിലവിലെ ഐഎസ്എല്‍ ചാമ്പ്യന്‍ ടീമാണ്. ഇവര്‍ തമ്മില്‍ കൊമ്പുകോര്‍ക്കുമ്പോള്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ കണ്ട കടുത്ത വാശിപ്പോരാട്ടങ്ങളിലൊന്നായിമാറുമെന്നുറപ്പ്.
പുതിയ പരിശീലകന്‍ കാള്‍സ് ക്വാഡ്രാറ്റിന് കീഴിലാണ് ഈസ്റ്റ് ബംഗാള്‍ പുതിയ സീസണില്‍ കളത്തിലിറങ്ങിയത്. കരുത്തരായ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരായ സെമി വിജയത്തിലുണ്ട് ഈസ്റ്റ് ബംഗാള്‍ പോരാട്ടവീര്യത്തിന്റെ കരുത്ത്. യുണൈറ്റഡിനോട് രണ്ട് ഗോളിന് പിന്നില്‍ നിന്ന ശേഷം തിരിച്ചടിച്ച് സമനിലയിലാക്കി, പെനല്‍റ്റി ഷൂട്ടൗട്ടിലൂടെ 5-3 വിജയത്തിന്റെ ബലത്തില്‍ ഫൈനല്‍ ഉറപ്പാക്കുകയായിരുന്നു.
കരുത്തന്‍ ടീമിനെ മറികടന്നാണ് സെമിയില്‍ നിന്നും മോഹന്‍ ബഗാന്‍ എസ്ജിയും മുന്നേറിയത്. വിദേശ താരങ്ങളായ ജേസന്‍ കമ്മിങ്‌സും അര്‍മാന്‍ഡോ സാദികുവും നേടിയ ഗോളുകളില്‍ ഗോവന്‍ ടീമിനെ 2-1ന് തോല്‍പ്പിക്കുകയായിരുന്നു.
ഗ്രൂപ്പ് ഘട്ടത്തില്‍ ഇരുടീമുകളും നേര്‍ക്കുനേര്‍ വന്നതാണ്. ഏകപക്ഷീയമായ ഒരു ഗോളിന് മോഹന്‍ ബഗാന്‍ എസ്ജി ആണ് ജയിച്ചത്. നാല് വര്‍ഷത്തെ ഇടവേളയ്‌ക്ക് ശേഷം ബദ്ധവൈരികള്‍ തമ്മില്‍ കണ്ട മത്സരമായിരുന്നു അത്. കേരള ബ്ലാസ്റ്റേഴ്‌സും ഗോകുലം കേരളയും ഉള്‍പ്പെട്ട ഗ്രൂപ്പ് സിയിലായിരുന്നു ഇരുവരും ഉള്‍പ്പെട്ടിരുന്നത്.
ഇന്നത്തെ കളിയില്‍ ജയിക്കുന്നവര്‍ക്ക് 17-ാമത്തെ ഡ്യൂറന്റ് കപ്പ് കിരീടം സ്വന്തമാകും. ടൂര്‍ണമെന്റില്‍ ഏറ്റവും കൂടുതല്‍ തവണ ജേതാക്കളാകുകയും ചെയ്യും. രണ്ട് ടീമുകളും 16 തവണ വീതം കപ്പടിച്ചിട്ടുണ്ട്. ഏറ്റവും ഒടുവില്‍ കപ്പടിച്ചത് ഈസ്റ്റ് ബംഗാള്‍ ആണ്, 2004ല്‍. ഇന്ന് മോഹന്‍ ബഗാന്‍ എസ്ജി എന്ന് നാമകരണം ചെയ്യപ്പെട്ട മോഹന്‍ ബഗാന്‍ ആയിരുന്നു അന്നത്തെ എതിരാളികള്‍. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ഈസ്റ്റ് ബംഗാള്‍ അന്നത്തെ ഫൈനലില്‍ മോഹന്‍ ബഗാനെ തകര്‍ത്ത് കപ്പടിച്ചത്. അതിന് ശേഷം ഈസ്റ്റ് ബംഗാള്‍ ആദ്യമായാണ് കലാശപ്പോരിലെത്തുന്നത്. മോഹന്‍ ബഗാന്‍ പിന്നീട് 2009ലും 2019ലും ഫൈനലിലെത്തിയെങ്കിലും പരാജയപ്പെട്ടു. ഏറ്റവും ഒടുവില്‍ അവര്‍ ഡ്യൂറന്റ് കപ്പ് നേടിയത് 2000ലാണ്.

Tags: footballeast bengalDurant CupMohan Bagan
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

കേരള ബ്ലാസ്റ്റേഴ്സ് പരിശീലകന്‍ ദവീദ് കറ്റാലയെ പുറത്താക്കി

Kerala

ഫുട്‌ബോള്‍ പരിശീലനത്തിന് വിട്ടില്ല : ബാലന്‍ ജീവനൊടുക്കി

Football

സന്തോഷ് ട്രോഫി ഫുട്ബോളിൽ കേരളം ഫൈനലിൽ; ഞായറാഴ്ച നടക്കുന്ന ഫൈനലിൽ എതിരാളി സർവീസസ്

കേരള ടീം സിലാപത്താര്‍ ഫുട്‌ബോള്‍ സ്‌റ്റേഡിയത്തില്‍
Football

സന്തോഷ് ട്രോഫി ക്വാര്‍ട്ടര്‍ മത്സരങ്ങള്‍ ഇന്ന്; കേരളം ആസാമിനെതിരെ, മത്സരം ഉച്ചയ്‌ക്ക് രണ്ടിന്

Football

സന്തോഷ് ട്രോഫി ഫുട്‌ബോളില്‍ കേരളം പൊരുതിത്തോറ്റു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഇറാൻ ഇസ്ലാമിക രാജ്യമല്ല; ആക്രമിച്ച് അവിടെ ഭരണം മാറ്റുക: റെസ പഹലവി

ബെംഗളൂരുവിലേക്കുള്ള ബസ്സ് അപകടത്തിൽ നാലുപേർ കൊല്ലപ്പെട്ടു

വോട്ടർപട്ടികയിൽ ഇനി പേരുചേർക്കാൻ ആകില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ

പാണക്കാട് സാദിഖലി തങ്ങൾക്കെതിരെ ലൈംഗികാരോപണം: പോലീസിൽ പരാതി നൽകി മുസ്‌ലിം ലീ​ഗ്

കർമ്മവിജയവും ജാഗ്രതാ നിർദ്ദേശങ്ങളും; 2026 മാർച്ച് 23-ലെ രാശിഫലം – AI ജ്യോതിഷം

കളരികളുടെയും അങ്കങ്ങളുടെയും നാടായ കടത്തനാടിന്റെ സ്വന്തം ലോകനാർകാവ് ക്ഷേത്രത്തിന്റെ മാഹാത്മ്യത്തെ കുറിച്ചറിയാം

കൂവളത്തിന്റെ മഹാത്മ്യം, കൂവളത്തില പറിക്കാൻ പാടില്ലാത്ത ദിനങ്ങൾ

മാത്യു ആരോണ്‍ വാന്‍ഡേക് എന്ന ഇന്ത്യയില്‍ പിടിയിലായ അമേരിക്കന്‍ ചാരനായ പട്ടാളക്കാരന്‍

മാത്യു ആരോണ്‍ വാന്‍ഡേക് പിടിയിലായപ്പോള്‍ പുറത്തുവരുന്നത് മോദി സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ഡീപ് സ്റ്റേറ്റ് ഗൂഢാലോചന

നേമത്ത് നോമിനേഷന്‍ കൊടുക്കാനെത്തിയ രാജീവ് ചന്ദ്രശേഖറിന് പിന്തുണയുമായി വന്ന ജെന്‍സീ പിള്ളേര്‍ പറഞ്ഞത് മാറ്റത്തിന്റെ കാറ്റ്…കേരളം മാറും…

സൈപ്രസില്‍ കാന്‍ഡിഡേറ്റ്സ് മത്സരത്തിനില്ലെന്ന് കൊനേരു ഹംപി ഒടുവില്‍ ഫിഡെ വഴങ്ങി, മറ്റൊരു സ്ഥലത്ത് മത്സരം നടത്തും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.