പാലക്കാട്: ബിഎംഎസ് ആദ്യകാല നേതാക്കളില്‍ പ്രമുഖനും തൃശൂര്‍ ജില്ലാ സെക്രട്ടറി, സംസ്ഥാന സെക്രട്ടറി, വൈസ് പ്രസിഡന്റ്, ട്രഷറര്‍, ഭാരതീയ മസ്ദൂര്‍ സേവാകേന്ദ്രം ട്രസ്റ്റി സെക്രട്ടറി എന്നീ ചുമതലകള്‍ വഹിച്ച കൊടുവായൂര്‍ സ്വദേശി ടി.വി. ശങ്കരനാരായണന് (80) അന്ത്യാഞ്ജലി.
ഇന്നലെ രാവിലെയാണ് അദ്ദേഹം കൊടുവായൂരിലെ വസതിയില്‍ അന്തരിച്ചത്. ബിഎംഎസില്‍ ചുമട്ട് മസ്ദൂര്‍ സംഘം, മദ്യവ്യവസായ മസ്ദൂര്‍ സംഘം തുടങ്ങി വിവിധ ഫെഡറേഷനുകളുടെയും സംഘടനകളുടെയും നിരവധി ചുമതലകള്‍ വഹിച്ചിട്ടുണ്ട്. ബിഎംഎസിന്റെ ആദ്യ നേതാവായിരുന്ന രാ. വേണുഗോപാലിന്റെ തൊട്ടുപിന്നാലെ കെ. ഗംഗാധരന്, ടി. ചന്ദ്രശേഖരന് എന്നിവരോടൊപ്പമാണ് ബിഎംഎസിലേക്ക് എത്തുന്നത്. ബിഎംഎസ് സ്ഥാപകനേതാവ് ദത്തോപന്ത് ഠേംഗ്ഡിജിയുമായി അടുത്തബന്ധം പുലര്‍ത്തിയിരുന്നു. അഞ്ച് പതിറ്റാണ്ടിലധികം ബിഎംഎസിന്റെ വിവിധ ചുമുതലകള്‍ വഹിച്ചിട്ടുണ്ട്. ചുമട്ടുമസ്ദൂര് സംഘത്തെ സംസ്ഥാനത്തെ ഏറ്റവും വലിയ സംഘടനയാക്കി മാറ്റുന്നതില്‍ പ്രധാന പങ്കു വഹിച്ചു.
ബിഎംഎസ് മുന്‍ അഖിലേന്ത്യ പ്രസിഡന്റ് സി.കെ. സജിനാരായണന്‍, അഖിലേന്ത്യാ സെക്രട്ടറി വി. രാധാകൃഷ്ണന്, സംസ്ഥാന വൈസ് പ്രസിഡന്റ് എം.പി. ചന്ദ്രശേഖരന്, സംഘടനാ സെക്രട്ടറി കെ. മഹേഷ്, സെക്രട്ടറി ഇ. ദിവാകരന്, ട്രഷറര്‍ സി. ബാലചന്ദ്രന്, തൃശൂര്‍ ജില്ലാ സെക്രട്ടറി സേതു തിരുവെങ്കിടം, മുന്‍ സെക്രട്ടറി എ.സി. കൃഷ്ണന്, പാലക്കാട് ജില്ലാ പ്രസിഡന്റ് സലിം തെന്നിലാപുരം, സെക്രട്ടറി വി. രാജേഷ്, എന്‍ജിഒ സംഘ് മുന്‍ സംസ്ഥാന പ്രസിഡന്റ് എം.ജി. പുഷ്പാംഗദന്, ബിജെപി സംസ്ഥാന സെക്രട്ടറി എ. നാഗേഷ്, ആര്‍എസ്എസ് ജില്ലാ സഹസംഘചാലക് കെ.പി. രാജേന്ദ്രന് തുടങ്ങിയവര്‍ അന്ത്യോപചാരമര്‍പ്പിച്ചു. ഭാര്യ: സരോജിനി. മക്കള്‍: പ്രമീള, പാര്‍ത്ഥസാരഥി. മരുമകന്: അരവിന്ദാക്ഷന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: